യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

കാലടി: കാഞ്ഞൂര്‍ തിരുനാരായണപുരം കോളനി കവലയില്‍ വിഷുദിനത്തില്‍ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പുവടിക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. തിരുനാരായണപുരം കോളനിവാസികളായ മാടവനത്തറ വീട്ടില്‍ ബിച്ചു (25), ബ്രീസില്‍ (32), ആറാംകുളം വീട്ടില്‍ സാബു (38), ഷിബു (30) എന്നിവരെയാണ് സി.ഐ വി.എസ്. നവാസിന്‍െറ നേതൃത്വത്തിലെ സംഘം പിടികൂടിയത്. പട്ടാപ്പകല്‍ യുവാവിനെ വീട്ടില്‍ കയറി കമ്പിവടിക്ക് അടിക്കുകയും തടയാന്‍ ചെന്ന മാതാവിനെ മര്‍ദിക്കുകയും ചെയ്തവരാണ് പ്രതികളെന്ന് എസ്.ഐ അനില്‍ കുമാര്‍ ടി. മേപ്പിള്ളി പറഞ്ഞു. പ്രബേഷന്‍ എസ്.ഐ സമ്പത്ത്, സീനിയര്‍ സി.പി.ഒ അബു, ശിവപ്രസാദ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികുടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.