തുല്യതാ പഠിതാക്കളുടെ സംഗമം ആവേശമായി

കൊച്ചി: സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനത്തിന്‍െറ 25ാം വാര്‍ഷികദിനത്തില്‍ തുല്യതാ പഠിതാക്കളുടെ സംഗമം ആവേശമായി. നവസാക്ഷരര്‍ എന്ന ബഹുമതിയോടെ അന്ന് അക്ഷരമുറ്റത്ത് എത്തിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ നാലാം തരം തുല്യതാ പരീക്ഷയും ജയിച്ചു. ചിലര്‍ പത്താം ക്ളാസിന്‍െറ പടിവാതില്‍ക്കലുമാണ്. പഴയകാലത്തെ പഠനരീതിയും സംഘാടന മികവുമൊക്കെ ഓര്‍ത്തെടുത്ത് സാക്ഷരതാ പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കാളികളായി. സാക്ഷരതാ മിഷന്‍െറ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍ പരിശീനങ്ങളിലെ ഗുണഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു. കുമ്പളം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ദിനാഘോഷ സമ്മേളനം പള്ളുരുത്തി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്. പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ സ്ഥാപക ഡയറക്ടര്‍ ഡോ.ഗോപിനാഥ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. വോട്ട്, സാക്ഷരത എന്ന വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല പ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ രാഹുല്‍, റസീന എന്നിവരും ബ്ളോക് പഞ്ചായത്ത് അംഗം ലീല പത്മദാസന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേണുക ബാബു, ഷീബ സുനില്‍, രാജേശ്വരി, സീന ചക്രപാണി, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ കെ.എം.സുബൈദ, പ്രേരക് സുമ രവീന്ദ്രന്‍, തുല്യതാ അധ്യാപകനായ ഐ.ജി. രാമാനുജന്‍ എന്നിവരും സംസാരിച്ചു. ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ കെ.വി. രതീഷ് സ്വാഗതവും ബ്ളോക് നോഡല്‍ പ്രേരക് കെ.കെ. രമണി നന്ദിയും പറഞ്ഞു. പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തുല്യതാ പഠിതാക്കള്‍ സമാഹരിച്ച ലൈബ്രറി ഫണ്ട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല സ്കൂളിലെ പ്രധാനാധ്യാപിക ഉഷാകുമാരിക്ക് കൈമാറി. ഇതാദ്യമായാണ് തുല്യതാ പഠിതാക്കള്‍ ലൈബ്രറി ഫണ്ട് ശേഖരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.