പ്രകൃതിവിരുദ്ധ പീഡനം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

മട്ടാഞ്ചേരി: മാനസിക അസ്വസ്ഥതയുള്ള ബാലനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തി അഞ്ചുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശിയായ നിലവില്‍ പനയപ്പിള്ളിയില്‍ താമസിക്കുന്ന റിയാസ് (40) ആണ് തോപ്പുംപടി പൊലീസിന്‍െറ പിടിയിലായത്. 2011 ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. കാക്കനാട് സ്വദേശിയായ ബാലന്‍ കല്യാണ ആവശ്യത്തിനായാണ് തോപ്പുംപടിയിലത്തെിയത്. മാജിക് ബുക് വില്‍പന നടത്തിയിരുന്ന പ്രതി ബാലനെ ഹാര്‍ബര്‍ പാലത്തിന് അടിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തുക്കളായ മറ്റു രണ്ട് പേരെ വിളിച്ചുവരുത്തി മുണ്ടംവേലിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി പുലര്‍ച്ചെ വരെ പീഡിപ്പിക്കുകയുമായിരുന്നു.ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടത്തെിയത്. രണ്ടാം പ്രതിയും മൂന്നാം പ്രതിയും പിടിയിലായെങ്കിലും ഒന്നാം പ്രതി റിയാസ് ഒളിവില്‍ പോവുകയായിരിന്നു. രണ്ടാം പ്രതി ജേക്കബ് നിര്‍മല്‍ (32)നെ സെഷന്‍സ് കോടതി 10 വര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചിരുന്നു. മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. കോഴിക്കോട് മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരിന്ന പ്രതി പനയപ്പിള്ളിയിലത്തെി മിന്‍ വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായത്. തോപ്പുംപടി എസ്.ഐ സി ബിനു, പൊലീസുകാരായ അനില്‍, ഫ്രാന്‍സിസ്, രത്നകുമാര്‍, രതിഷ് ബാബു, സന്തോഷ്, പോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.