കെ.കെ. രാജേഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് ടിന്‍റു ലൂക്കക്ക് സമ്മാനിച്ചു

അങ്കമാലി: കായികരംഗത്തെ യുവപ്രതിഭകള്‍ക്കായി കെ.കെ. രാജേഷ് കുമാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പി.ടി. ഉഷ അത്ലറ്റ് ടിന്‍റു ലൂക്കക്ക് സമ്മാനിച്ചു. രാജേഷിന്‍െറ പേരില്‍ ഏര്‍പ്പെടുത്തുന്ന മൂന്നാമത് അവാര്‍ഡാണിത്. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സംഘടനയായ ‘ടെക്നോസ്’ സ്ഥാപക ചെയര്‍മാനും കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥി പാര്‍ലമെന്‍റിന്‍െറ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന രാജേഷ് കുമാറിന്‍െറ സ്മരണക്കായാണ് അവാര്‍ഡ് നല്‍കി വരുന്നത്. 25000 രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്. 13 വയസ്സ് മുതല്‍ തന്നെ പരിശീലിപ്പിക്കുകയും ഒളിമ്പിക്സ് വരെ എത്തിക്കുകയും ചെയ്ത പി.ടി. ഉഷയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ ടിന്‍റു ലൂക്ക നന്ദി പ്രകാശിപ്പിച്ചു. പി.കെ. ബിജു എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പി. രാജീവ്, എം.സി. ജോസഫൈന്‍, ബെന്നി മൂഞ്ഞേലി, ഡോ. ജി. സന്തോഷ് കുമാര്‍, ഡോ.എം. സജീഷ്, പി.ടി. പോള്‍, കെ.കെ. ഷിബു, കെ.പി. റെജീഷ്, കെ.ടി. ഹരിദാസ്, ടി.വൈ. ഏലിയാസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വഹിച്ച ‘ഒരാള്‍ പൊക്കം’ ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.