പശ്ചിമകൊച്ചിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നഗരസഭാ കൗണ്‍സിലില്‍ ബഹളം

കൊച്ചി: പശ്ചിമകൊച്ചിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്‍െറ പ്രതിഷേധം കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗത്തിലും അലയടിച്ചു. പശ്ചിമകൊച്ചിയില്‍ ജനുറം പദ്ധതി നടപ്പാക്കിയിട്ടും തുള്ളി വെള്ളം പോലും കിട്ടുന്നില്ളെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. 194 എം.ടി വെള്ളമാണ് പശ്ചിമകൊച്ചിക്ക് ആവശ്യമെന്നും ഇതിന്‍െറ പകുതി പോലും ലഭിക്കുന്നില്ളെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചേരിപ്രദേശങ്ങളിലുള്ളവരാണ് കുടിവെള്ളത്തിനായി കൂടുതല്‍ കഷ്ടപ്പെടുന്നത്. പദ്ധതിപ്രകാരം നഗരത്തില്‍ വെള്ളം ആവശ്യത്തിലേറെ ലഭിക്കുന്നുണ്ട്. നേവി, കോസ്റ്റ്് ഗാര്‍ഡ് എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്സുകള്‍ക്കും വെള്ളം കിട്ടുന്നുണ്ട്. പശ്ചിമകൊച്ചിയിലേക്ക് വെള്ളമത്തൊത്തത് പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തതിനാലാണ്. മേയര്‍ അടിയന്തരമായി ഇടപെട്ട് ഇത്് സ്ഥാപിക്കണം. ജീവവായുപോലെ പ്രധാനമാണ് കുടിവെള്ളമെന്നും ഉത്തരവാദപ്പെട്ടവര്‍ അത് തരാതിരുന്നാല്‍ പ്രതിഷേധത്തിന് ഇടയാകുമെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പരാതികള്‍ വാസ്തവമാണെന്ന് മേയര്‍ സൗമിനി ജയിന്‍ സമ്മതിച്ചു. എന്നാല്‍, ജനുറം പദ്ധതി വന്നശേഷം കുടിവെള്ളം ഭാഗികമായി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മേയര്‍ അവകാശപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞദിവസം വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് പൂര്‍ണമായും പരിഹരിക്കും. പശ്ചിമകൊച്ചിയിലേക്കുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ മൂന്ന് ഘട്ടമായെ സാധിക്കൂ. പെരുമാനൂര്‍ പമ്പ് ഹൗസ് മുതല്‍ തേവര ജങ്ഷന്‍വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ തേവരയില്‍നിന്ന് കരുവേലിപ്പടിയിലേക്കും മൂന്നാം ഘട്ടത്തില്‍ കരുവേലിപ്പടിയില്‍നിന്ന് തോപ്പുംപടിയിലേക്കുമായിരിക്കും സ്ഥാപിക്കുക. റോഡ് വെട്ടിപ്പൊളിക്കലുള്‍പ്പെടെ നടപടിവേണ്ടതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും മേയര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.