ആലപ്പുഴ: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയിലെങ്ങും പടക്ക നിര്‍മാണ കേന്ദ്രങ്ങളിലും ഗോഡൗണുകളിലും പൊലീസ് പരിശോധന നടത്തി. ലൈസന്‍സ് എടുത്ത് പടക്ക നിര്‍മാണം നടത്തുന്ന മുഴുവന്‍ കേന്ദ്രങ്ങളും പരിശോധിക്കാന്‍ ജില്ലാ പൊലീസ് ചീഫ് അശോക് കുമാര്‍ നല്‍കിയ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചേര്‍ത്തലയില്‍ നടത്തിയ പരിശോധനയില്‍ വന്‍ പടക്കശേഖരം കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ പിടികൂടി. ചേര്‍ത്തല നഗരസഭ 27ാം വാര്‍ഡ് നെയ്പ്പള്ളവെളി ബിജു (40), 22ാം വാര്‍ഡ് കുന്നത്തുവെളി ബിജു (38)എന്നിവരാണ് പിടിയിലായത്. നാല് ചാക്ക് പടക്കം, കരിമരുന്ന്, വെടിയുപ്പ്, പനയോല, കയര്‍ എന്നിവ കണ്ടെടുത്തു. ഉടമസ്ഥരില്ലാതെ വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം നഗരസഭ 22ാം വാര്‍ഡ് കരുവയില്‍ യക്ഷിയമ്പലത്തിന് സമീപത്തുനിന്നുള്ള പുരയിടത്തില്‍ നിന്നും അനധികൃത പടക്കശേഖരം ചേര്‍ത്തല പൊലീസ് പിടികൂടിയിരുന്നു. ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലും പരിശോധന നടന്നു. വിഷു പ്രമാണിച്ച് പല സ്ഥലങ്ങളിലും വലിയ തോതില്‍ പടക്കം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെയാണ് പല സ്ഥലത്തും പടക്കം സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴ നഗരത്തില്‍ ഇത്തരത്തില്‍ പടക്കം സൂക്ഷിച്ചിരിക്കുന്നത് സംബന്ധിച്ച് പരാതികള്‍ നിലവിലുണ്ടെങ്കിലും ഇവിടെയൊന്നും പരിശോധനയുണ്ടായില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.