മൊബൈല്‍ ടവറിലെ ബാറ്ററികള്‍ മോഷ്ടിച്ചവര്‍ പിടിയില്‍

കാഞ്ഞൂര്‍: ഇന്‍ഡസ് ടവേഴ്സ് കമ്പനിയുടെ മൊബൈല്‍ ടവറില്‍ സ്ഥാപിച്ചിരുന്ന 72 ബാറ്ററി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍. ആലുവ വെസ്റ്റ് കുന്നത്തേരി തോപ്പില്‍ ഷാഹുല്‍ ഹമീദ്, തൃശൂര്‍ മതിലകം കൊഴുപ്പിള്ളി അന്‍സാരി എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കമ്പനിയുടെ ടവറില്‍ സ്ഥാപിച്ചിരുന്ന ഷെല്‍ട്ടര്‍ റൂമിന്‍െറ താഴ് പൊളിച്ച് അകത്ത് കടന്ന പ്രതികള്‍ ബാറ്ററികള്‍ മോഷ്ടിക്കുകയായിരുന്നെന്ന് കാലടി പൊലീസ് പറഞ്ഞു. പരിസരവാസികള്‍ സംശയാസ്പദ സാഹചര്യത്തില്‍ വാഹനം കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച ബാറ്ററികളുമായി പോവുകയായിരുന്ന എയ്സര്‍ വാഹനം പിടികൂടുകയായിരുന്നു. സി.ഐ വി.എസ്. നവാസിന്‍െറ നിര്‍ദേശാനുസരണം കാലടി എസ്.ഐ അനില്‍കുമാര്‍, എം.ജെ. ബേബി, സീനിയര്‍ പൊലീസ് ഓഫിസര്‍ ഉണ്ണി, ബൈജുക്കുട്ടന്‍, ബിനു, സാബു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.