പറവൂര്‍: മൂവാറ്റുപുഴ ആനിക്കാട് ഏനാനെല്ലൂരില്‍ വ്യാജ വിദേശ മദ്യ നിര്‍മാണകേന്ദ്രം റെയ്ഡ് ചെയ്ത് 1300 കുപ്പി വ്യാജമദ്യവും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയായ സ്പിരിറ്റ് സന്തോഷിനായി എക്സൈസ് പറവൂരില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു. വിനോദ് എന്ന സന്തോഷ് വടക്കേക്കര തുരുത്തിപ്പുറത്ത് മാര്‍ക്കറ്റിന് സമീപത്തെ ഫ്ളാറ്റ് വാടകക്കെടുത്ത് കുടുംബസമേതം താമസിച്ചിരുന്നു. വിനോദ് എന്ന പേരിലെ വിലാസമാണ് ഇവിടെ നല്‍കിയത്. ഈ കെട്ടിടത്തിലെ രണ്ട് മുറികളില്‍ ഇയാളുടെ ഭാര്യ വസ്ത്രവ്യാപാര സ്ഥാപനവും നടത്തിയിട്ടുണ്ട്. നാട്ടുകാരുമായി കൂടുതല്‍ അടുപ്പം കാണിക്കാത്ത സന്തോഷ് ഡ്രൈ ഡേകളില്‍ പ്രമുഖ കമ്പനികളുടെ പേരിലുള്ള മദ്യം ഇവിടെ എത്തിച്ച് വിറ്റിരുന്നതായി നാട്ടുകാര്‍ പറയുന്നു. മക്ഡവല്‍സ് കമ്പനിയുടെ പേരിലുള്ള മദ്യമാണ് അധികവും വിറ്റിരുന്നത്. മൂവാറ്റുപുഴയില്‍നിന്ന് വ്യാജമദ്യവും ലേബലുകളും ഉപകരണങ്ങളും പിടികൂടിയ എക്സൈസ് സംഘത്തിന് പ്രധാന പ്രതിയെന്നുകരുതുന്ന സന്തോഷിനെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാള്‍ താമസിച്ചിരുന്ന ഫ്ളാറ്റിലും സമീപ കെട്ടിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.