അപകടമുണ്ടാക്കിയ ടിപ്പര്‍ കണ്ടത്തെിയില്ല; വലമ്പൂരില്‍ നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു

പട്ടിമറ്റം: അമിതവേഗത്തിലത്തെിയ ടിപ്പറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ത്താതെ പോയ ടിപ്പര്‍ മൂന്ന് ദിവസമായിട്ടും കണ്ടത്തൊത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ വലമ്പൂര്‍ ജങ്ഷനില്‍ ടിപ്പറുകള്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ പട്ടിമറ്റം ട്രാന്‍സ്ഫോര്‍മര്‍ ജങ്ഷനിലായിരുന്നു അപകടം. സ്ഥലത്തത്തെിയ കുന്നത്തുനാട് പൊലീസ് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പ്രദേശത്തെ അനധികൃത മണ്ണെടുപ്പ് തടയാമെന്നും അമിത ലോഡും അമിത വേഗതയും നിയന്ത്രിച്ച് നടപടിയെടുക്കാമെന്നും തീരുമാനമായി. പ്രതിഷേധ സമരത്തിന് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോര്‍ജ് ഇടപ്പരുത്തി, വാര്‍ഡ് മെംബര്‍ അരുണ്‍ വാസു, എം.പി. തങ്കച്ചന്‍, ബി. ജയന്‍, എ.ആര്‍. രാഗേഷ്, കെ.എച്ച്. സുരേഷ്, എം.എം. ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.