സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബ്ളിടല്‍ ദുരിതമാകുന്നു

ആലുവ: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബ്ളിടല്‍ നഗരത്തില്‍ ദുരിതമാകുന്നു. കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതും ഇതുമൂലമുണ്ടാകുന്ന റോഡ് തകര്‍ച്ചയുമാണ് പ്രധാന പ്രശ്നങ്ങള്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭൂമിക്കടിയിലൂടെ കേബ്ള്‍ വലിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തില്‍ പ്രധാന റോഡുകള്‍ക്കടിയിലൂടെയെല്ലാം തലങ്ങും വിലങ്ങും കുടിവെള്ള പൈപ്പുകള്‍ കടന്ന് പോകുന്നുണ്ട്. അരനൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഇതിലധികവും. പൈപ്പുകള്‍ പൊട്ടാതിരിക്കാന്‍ അധികൃതരോ കേബ്ള്‍ ഇടുന്നവരോ മുന്‍കരുതലുകള്‍ എടുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി രണ്ട് സ്ഥലത്ത് പൈപ്പുകള്‍ പൊട്ടിയിരുന്നു. ബൈപാസ് കവലയില്‍ സ്വകാര്യ ആശുപത്രിക്ക് സമീപവും ബാങ്ക് കവലയില്‍ എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തുമാണ് പൊട്ടിയത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പൈപ്പുകള്‍ നന്നാക്കി. അതുവരെ ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴായത്. പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകിയ ഭാഗങ്ങളില്‍ റോഡ് തകര്‍ച്ചക്കും ഇടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.