കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും ഒരംഗത്തിനും തുടരാമെന്ന് ഹൈകോടതി

കൊച്ചി: കാലാവധി പൂര്‍ത്തിയാക്കിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനോടും അംഗത്തോടും തല്‍സ്ഥാനത്ത് തുടരാന്‍ ഹൈകോടതി നിര്‍ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നിലവിലുള്ളവരുടെ കാലാവധി തീര്‍ന്നിട്ടും പുതിയ നിയമനം നടത്താനാവില്ളെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍െറയും അംഗം ഇ.എ. രാജന്‍െറയും കാലാവധിയാണ് അവസാനിച്ചത്. ദേവസ്വം ചീഫ് കമീഷണറുടെ നിയമനകാര്യത്തിലും തീരുമാനമാകാത്ത സാഹചര്യത്തില്‍ ബോര്‍ഡിന്‍െറ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കുന്നതിന് നിലവിലുള്ളവര്‍ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍, രണ്ട് അംഗങ്ങളുള്ള ബോര്‍ഡിലെ മറ്റൊരു അംഗമായ ബാഹുലേയന്‍െറ കാലാവധി അടുത്ത ജൂണിലാണ് അവസാനിക്കുന്നത്. ഇതുവരെ നിലവിലെ സംവിധാനം തുടരണമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.