പറവൂര്‍: നഗരസഭ ആരോഗ്യ വിഭാഗം സ്പെഷല്‍ സ്ക്വാഡ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്തതും പഴക്കമേറിയതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെയാണ് നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തിയത്. ഒമ്പത് ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ ഏഴില്‍നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെടുത്തത്. പഴകിയ ചപ്പാത്തി, പൊറോട്ട, ദോശ, മസാലക്കൂട്ട്, ചോറ്, കൂട്ടുകറികള്‍, കടലക്കറി, കക്കയിറച്ചി, ബീഫ് കറി, മീന്‍ വറുത്തത്, ചിക്കന്‍ ചാപ്സ് എന്നിവയാണ് പിടികൂടിയത്. കൂടാതെ, കാലാവധി കഴിഞ്ഞ പാക്കറ്റുപാലുകളും കണ്ടെടുത്തു. പരിശോധന ഹോട്ടലുകളുടെ പരിസരം വൃത്തിഹീനമായ നിലയിലാണെന്ന് അന്വേഷണ സംഘം കണ്ടത്തെി. ഈ സാഹചര്യത്തില്‍നിന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതിനെതിരെ നഗരസഭ അധികൃതര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയണ്. നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ളെങ്കില്‍ ലൈസന്‍സ് റദ്ദാക്കി ഘട്ടംഘട്ടമായി അടച്ചുപൂട്ടിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും നഗരസഭ സെക്രട്ടറി പി.കെ. സജീവ് അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അലക്സാണ്ടര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.എം. അനൂപ്കുമാര്‍, എ. എന്‍. ഗനി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.