ഹരിപ്പാട്: കുടിവെള്ളം കിട്ടാതെ വലഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് തുറക്കാന്‍ അനുവദിക്കാതെ ഉപരോധിച്ചു. പള്ളിപ്പാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹനുമാന്തറ കോളനിവാസികളാണ് പഞ്ചായത്ത് ഉപരോധിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ആരംഭിച്ച ഉപരോധം 11.30ഓടെ അവസാനിച്ചത്. ശനിയാഴ്ചമുതല്‍ പ്രദേശത്ത് ടാങ്കറില്‍ വെള്ളമത്തെിക്കാമെന്ന് എ.ഇ ഉറപ്പുനല്‍കി. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് ഓഫിസ് തുറക്കാന്‍ അനുവദിക്കാത്തതിനാല്‍ ഹരിപ്പാട് പൊലീസ് സ്ഥലത്തത്തെിയെങ്കിലും തഹസില്‍ദാര്‍ ഉറപ്പുനല്‍കാതെ പിരിഞ്ഞുപോകില്ളെന്ന നിലപാടിലായിരുന്നു സമരക്കാര്‍. പിന്നീട് എ.ഇ സുദര്‍ശനന്‍ നാളെമുതല്‍ വെള്ളമത്തെിക്കാമെന്നും ഒരാഴ്ചക്കുള്ളില്‍ ലൈനിലെ തടസ്സങ്ങള്‍ ഒഴിവാക്കാമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. ആറുമാസമായി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിരവധി തവണ പഞ്ചായത്ത്, വില്ളേജ്, ജല അതോറിറ്റി ഓഫിസുകളില്‍ പരാതി പറയുകയും ഉപരോധം സംഘടിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഒരാഴ്ചമുമ്പ് പഞ്ചായത്തില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ അടുത്തദിവസം മുതല്‍ വെള്ളമത്തെിക്കാമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും പാലിക്കാതായതോടെയാണ് കോളനിവാസികള്‍ പഞ്ചായത്ത് തുറക്കാന്‍ അനുവദിക്കാതെ പ്രതിഷേധിച്ചത്. അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. പ്രദേശത്തെ തോട്ടിലെ ജലമായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. കൃഷി ആവശ്യത്തിന് തോട്ടിലെ വെള്ളം കര്‍ഷകര്‍ മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്യാന്‍ തുടങ്ങിയതോടെ അതും ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.