പള്ളിത്തോട്ടില്‍ കുടിവെള്ളമത്തെിയിട്ട് രണ്ടരമാസം

അരൂര്‍: പള്ളിത്തോട് മൂര്‍ത്തിങ്കല്‍ പ്രദേശത്ത് കുടിവെള്ളമത്തെിയിട്ട് രണ്ടരമാസം കഴിയുന്നു. ടാങ്കര്‍ ലോറിയില്‍ വെള്ളമത്തെിച്ചില്ളെങ്കില്‍ കലക്ടറേറ്റില്‍ എത്തി സമരംചെയ്യാനുള്ള ഒരുക്കത്തിലാണ് വീട്ടമ്മമാര്‍. അരൂര്‍ മണ്ഡലത്തിലെ തീരമേഖലയായ പള്ളിത്തോട് മേഖലയില്‍ കുടിവെള്ളപൈപ്പ് കായലോരത്തുകൂടിയായിരുന്നു. പുതിയ റോഡിന്‍െറ നിര്‍മാണം ആരംഭിച്ചപ്പോള്‍ റോഡിലൂടെ പൈപ്പുകള്‍ ഇട്ട് പലയിടത്തും പൊതുടാപ്പുകളും സ്ഥാപിച്ചു. എന്നാല്‍, വെള്ളം മാത്രം എത്തിയില്ല. ജപ്പാന്‍ കുടിവെള്ള വിതരണ ചുമതലയുള്ള തുറവൂരിലെ സബ് ഓഫിസിലും പരാതിയായി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. ജനപ്രതിനിധികളോടും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പെടുന്ന പ്രദേശമാണിത്. ടാങ്കര്‍ ലോറിയില്‍ വെള്ളമത്തെിക്കുമെന്ന് എം.എല്‍.എ ഉറപ്പുപറഞ്ഞത് പ്രതീക്ഷിച്ച് കുടങ്ങളും പാത്രങ്ങളുമായി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.