കോതമംഗലം: നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒന്നിടവിട്ട ആഴ്ചകളില്‍ അരങ്ങേറിയ മോഷണ പരമ്പരകളിലെ പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍തപ്പുന്നു. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും മാതിരപ്പിള്ളി, വെണ്ടുവഴി, നെല്ലിക്കുഴി പ്രദേശങ്ങളിലെ വീടുകളിലുമാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോഷണപരമ്പരകള്‍ അരങ്ങേറിയത്.കഴിഞ്ഞ ശനിയാഴ്ച വെണ്ടുവഴിയില്‍ നടന്ന മോഷണത്തില്‍ 17 പവന്‍ സ്വര്‍ണവും 15,000 ല്‍പരം രൂപയും നഷ്ടപ്പെടുകയും ചെയ്തു. പുലര്‍ച്ചെ നടന്ന മോഷണത്തിലെ പ്രതികളെക്കുറിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരുവിധ സൂചനയും ലഭിച്ചിട്ടില്ല. വെണ്ടുവഴിയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന നാട്ടുകാരുടെ സൂചനയത്തെുടര്‍ന്ന് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. മോഷണം നടന്ന സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും ഒരുവിധ തെളിവുകളും അവശേഷിപ്പിക്കാതെയുള്ള മോഷണമാണ് നടന്നിട്ടുള്ളത്. വീടിന്‍െറ മുന്‍വശത്തെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയാണ് എല്ലാ വീടുകളിലും മോഷണം നടന്നിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പ് ചെറുവട്ടൂരില്‍ ഇത്തരത്തില്‍ ഒരു മോഷണം നടന്നിരുന്നു. ആഴ്ചകള്‍ക്കുമുമ്പാണ് നെല്ലിക്കുഴി പഞ്ചായത്തുപടിയിലെ നാലില്‍പരം സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിലും മോഷണം നടന്നത്. ഇതിനുശേഷം ഇളമ്പ്ര ജുമാമസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ചെയ്തിരുന്നു. ഞായറാഴ്ച മാര്‍ത്തോമ പള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയ യുവതിയുടെ 10,000 രൂപയും എ.ടി.എം കാര്‍ഡുകളുമടങ്ങുന്ന പഴ്സ് മോഷ്ടിക്കുകയും നാല് സ്ത്രീകളുടെ മാല മോഷ്ടിക്കുകയും ചെയ്തു. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തിരക്ക് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി മോഷ്ടാക്കള്‍ ഇവിടെയത്തെുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക ടീമിന് രൂപംനല്‍കിവരുന്നതേയുള്ളൂ. പള്ളിയില്‍ സി.സി ടി.വി അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മഫ്തിയില്‍ പൊലീസിനെ വിന്യസിക്കാനുള്ള നീക്കവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.