രോഗികള്‍ക്ക് ആശ്വാസമായി കൊച്ചി നൗഷാദിന്‍െറ സംഗീത വിരുന്ന്

കൊച്ചി: സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ പഴയകാല മലയാള, ഹിന്ദി, തമിഴ് ചലച്ചിത്ര ഗാനങ്ങളുടെ വിരുന്നൊരുക്കാന്‍ കൊച്ചിന്‍ മെഡിക്കല്‍ കോളജില്‍ പ്രശസ്തഗായകന്‍ കൊച്ചി നൗഷാദ് എത്തി. ലേക്ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ലിമിറ്റഡിന്‍െറയും മെഹബൂബ് മെമ്മോറിയല്‍ ഓര്‍കസ്ട്രയുടെയും സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടി ജനപ്രിയ ഗാനങ്ങളിലൂടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറ്റ് ആസ്വാദകര്‍ക്കും നല്ല നിമിഷങ്ങളാണ് സമ്മാനിച്ചത്. ജി.ദേവരാജന്‍ ചിട്ടപ്പെടുത്തിയ ‘മധുരിക്കും ഓര്‍മകളെ’ എന്ന പ്രശസ്ത കെ.പി.എ.സി നാടക ഗാനത്തോടെയാണ് സംഗീത വിരുന്ന് തുടങ്ങിയത്. ഇളയരാജയുടെ ‘ഇളയനില’, ‘ചൗദാവി കാ ചാന്ദ് ഹോ’ തുടങ്ങിയ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നൗഷാദ് ആലപിച്ചത്. നിരവധി സ്റ്റേജ് പരിപാടികളില്‍ നിറസാന്നിധ്യമായ നൗഷാദ് 15 വര്‍ഷമായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.