ആലുവ: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പോസ്റ്റല്‍ സ്റ്റാമ്പ് നിര്‍ത്തലാക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫിസ് ഉപരോധിച്ചു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ജെബി മത്തേര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ലത്തീഫ് പൂഴിത്തറ, ജോസി പി. ആന്‍ഡ്രൂസ്, സുധീഷ് കപ്രശ്ശേരി, ഫാസില്‍ ഹുസൈന്‍, ആനന്ദ് ജോര്‍ജ്, മണ്ഡലം യൂത്ത് പ്രസിഡന്‍റുമാരായ എം.ഐ. ഇസ്മായില്‍, അബ്ദുല്‍ റഷീദ്, ലിന്‍േറാ പി. ആന്‍റു, സെബാസ്റ്റ്യന്‍ പോള്‍, ജീസണ്‍ ജോര്‍ജ്, ഹസിം ഖാലിദ്, നേതാക്കളായ രാജേഷ് പുത്തനങ്ങാടി, ഷമീര്‍ മാന്ത്രക്കല്‍, മനു മൈക്കിള്‍, വിപിന്‍ ദാസ്, അമല്‍ നാരായണന്‍, ജോണി ക്രിസ്റ്റഫര്‍, ബാബു കണ്ണന്‍, പി.എച്ച്. അസ്ലം, അജ്മല്‍ കാമ്പായി, ടിറ്റോ ജോയി, ജയദേവന്‍, എന്‍.സി. വിനോജ്, ബ്ളോക് കോണ്‍ഗ്രസ് ഭാരവാഹികളായ ബാബു കൊല്ലംപറമ്പില്‍, കെ.പി. സിയാദ്, ആഷിഖ് എടത്തല, പോളി ഫ്രാന്‍സിസ്, എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.