പനമ്പിള്ളി നഗര്‍ –ഗിരിനഗര്‍ പാലത്തിന് തറക്കല്ലിട്ടു

കൊച്ചി: പനമ്പിള്ളി നഗറിനെയും ഗിരിനഗറിനെയും ബന്ധിപ്പിക്കുന്ന കൊറിയന്‍ സാങ്കേതികത ഉപയോഗിച്ചുള്ള പുതിയ പാലത്തിന് തറക്കല്ലിട്ടു. ബെന്നി ബഹനാന്‍ എം.എല്‍.എ ശിലാസ്ഥാപന ഫലകം അനാച്ഛാദനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച പാലത്തിന്‍െറ നിര്‍മാണത്തിന് 1.60 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒമ്പത് മീറ്റര്‍ വീതിയുള്ളതാകും പുതിയ പാലം. നിലവിലെ പാലം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. പുതിയ പാലം പ്രദേശത്തിന്‍െറ പൊതു ആവശ്യമായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബെന്നി ബഹനാന്‍ എം.എല്‍.എ പറഞ്ഞു. ഭാരവാഹനങ്ങള്‍ക്ക് പുതിയ പാലത്തിലൂടെ ഗതാഗതം അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. തേവരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചക്കാലയ്ക്കല്‍ റോഡില്‍ നിന്ന് കസ്തൂര്‍ബ നഗറിലേക്ക് പാലം നിര്‍മിക്കുന്നത് പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. എം.എല്‍.എ മാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, കൗണ്‍സിലര്‍ സുജ റോയ്, സെക്രട്ടറി ആര്‍. ലാലു, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജെബി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.