ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസനം: കോര്‍പറേഷന്‍ സഹകരിച്ചാല്‍ അനുവാദം ഉടന്‍ – റെയില്‍വേ സഹമന്ത്രി

കൊച്ചി: കൊച്ചി നഗരസഭ സഹകരിച്ചാല്‍ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് ഉടന്‍ അനുവാദം നല്‍കുമെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. സ്റ്റേഷന്‍ നവീകരിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ സര്‍വിസ് നടത്താമെന്ന് റെയില്‍വേ സ്റ്റേഷന്‍ വികസന സമിതിക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആറോ ഏഴോ കോടി രൂപ മതിയാകും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാറുകളുടെയോ ലോക്കല്‍ ബോഡികളുടെയോ സഹകരണം ആവശ്യമാണ്. കൊച്ചിന്‍ കോര്‍പറേഷന്‍ അവരുടെ ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. ഈ ചെലവിന്‍െറ 50 ശതമാനം വഹിക്കാമെന്ന് മേയര്‍ റെയില്‍വേക്ക് കത്ത് നല്‍കിയാല്‍ പണി ആരംഭിക്കാന്‍ ഉടന്‍ അനുവാദം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. വികസന സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിഹര കുമാറിന്‍െറയും ജോയന്‍റ് കണ്‍വീനര്‍ സി.ജി. രാജഗോപാലിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് റെയില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.