ആലുവ: വിധി സമ്മാനിച്ച ശാരീക വെല്ലുവിളികളെ അവഗണിച്ച് ബധിരരുടെയും മൂകരുടെയും ഒത്തുചേരല്‍ നവ്യാനുഭവമായി. ജില്ല ബധിര അസോസിയേഷന്‍ നേത്യത്വത്തില്‍ സംഘടിപ്പിച്ച ‘ബധിരോത്സവം 2015’ ആണ് വേറിട്ടകാഴ്ചയായത്. സഹജീവികള്‍ പറയുന്നത് കേള്‍ക്കാനോ തങ്ങളുടെ ആശയങ്ങളും ചിന്തകളും അറിയിക്കാനോ കഴിയാത്ത ഹതഭാഗ്യര്‍ അവരവരുടെ അഭിപ്രായങ്ങള്‍ ആംഗ്യഭാഷയിലൂടെ അവതരിപ്പിച്ചത് കരളലയിക്കുന്ന കാഴ്ചയായി. ആലുവ ഐ.എം.എ ഹാളില്‍ നടന്ന ബധിരോത്സവം എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത 150 പേരില്‍ 112 പേര്‍ തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമായി. കണ്ണുകള്‍ ദര്‍ശന ഐ ബാങ്കിനും മറ്റുള്ള അവയവങ്ങള്‍ സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രയല്‍ ആന്‍ഡ് ട്രാന്‍സ്പ്ളാന്‍േറഷന്‍ (സോര്‍ട്ട്) എന്ന സംഘടനക്കുമാണ് നല്‍കുന്നത്. ഇതിനുള്ള സമ്മതപത്രം ഐ.എം.എ മധ്യകേരള പ്രസിഡന്‍റ് ഡോ. പി.കെ. നസറുദ്ദീന് കൈമാറി. അംഗങ്ങള്‍ക്കായുള്ള ‘പങ്കാളി’ മാരേജ് ബൃൂറോയുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എംഎല്‍.എ നിര്‍വഹിച്ചു. പ്രസംഗകരുടെ വാക്കുകള്‍ നിമിഷ വേണുഗോപാല്‍ അംഗ്യ ഭാഷയിലൂടെ പരിഭാഷപ്പെടുത്തി. സമ്മേളനത്തില്‍ ജില്ല ചെയര്‍മാന്‍ പി.എച്ച്.എം. ത്വല്‍ഹത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ടി ജേക്കബ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. മോഹനന്‍, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി. സലീം, പ്രതിപക്ഷ നേതാവ് പി.ടി. പ്രഭാകരന്‍, അഡ്വ. ജി.എച്ച്. റൗഷല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. ഗിരിജ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ നേവിയില്‍ പരിശീലനത്തിനിടെ കൈ നഷ്ടപ്പെട്ട ജോണിന് സഹായധനം വിതരണം ചെയ്തു. ബധിരോത്സവത്തില്‍ പങ്കെടുത്തവരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.