മട്ടാഞ്ചേരി: ഏക മകന്‍ ആകെയുള്ള സമ്പാദ്യവും തട്ടിയെടുത്ത് പെരുവഴിയില്‍ തള്ളിയ വൃദ്ധമാതാവ് ചികിത്സക്ക് വഴിയില്ലാതെ നട്ടംതിരിയുന്നു. മട്ടാഞ്ചേരി, മഹജനവാടിയില്‍ ഒറ്റമുറിയില്‍ വാടകക്ക് താമസിക്കുന്ന അസുഖബാധിതയായ റഹീമയാണ് ഒരു നേരത്തെ അന്നത്തിനും മരുന്നിനുമായി വലയുന്നത്. മകന്‍ നൗഫലിന് ഒന്നര വയസ്സുള്ളപ്പോഴാണ് റഹീമയുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് ഇവര്‍ മകനെ വളര്‍ത്തിയത്. വിദേശത്ത് വര്‍ഷങ്ങളോളം പണിയെടുത്ത് സമ്പാദിച്ച പണംകൊണ്ടാണ് മട്ടാഞ്ചേരി മരക്കടവില്‍ പണയത്തിന് വീടെടുത്ത് മകനും മരുമകളുമായി താമസിച്ചിരുന്നത്. പണയകാലാവധി കഴിഞ്ഞപ്പോള്‍ മറ്റൊരു വീട് ശരിയായെന്നുപറഞ്ഞ് വീട്ടുടമയില്‍നിന്ന് മകന്‍ നൗഫല്‍ പണയതുക വാങ്ങി. അടുത്ത ബന്ധുവിന്‍െറ വീട്ടില്‍ റഹീമ പോയസമയത്താണ് മകനും മരുമകളും ചേര്‍ന്ന് വീട്ടുസാധനങ്ങളുമായി കടന്നത്. പെരുവഴിയിലായ റഹീമ കുറച്ചുകാലം സഹോദരിയുടെ വീട്ടില്‍ താമസിച്ചു. ഇതിനിടെ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് മകന്‍ നൗഫലിനോട് പ്രതിമാസം 1500 രൂപ റഹീമക്ക് ചെലവിന് കൊടുക്കാന്‍ ഉത്തരവിട്ടു. പ്രതിമാസം ലഭിക്കുന്ന ഈ തുകക്ക് പുറമെ 200 രൂപ കൂടി കൊടുത്ത് പ്രതിമാസം 1700 രൂപക്ക് മഹാജനവാടിയില്‍ ഒറ്റമുറിയില്‍ വാടകക്ക് താമസിക്കുകയാണ്. അടുത്തകാലത്തായി ഹൃദയ തകരാറിനെ തുടര്‍ന്ന് റഹീമയുടെ ശരീരത്തിന്‍െറ ഒരു ഭാഗം നീരുവെച്ച് വീര്‍ത്തിരിക്കുകയാണ്. പലവിധ അസുഖങ്ങള്‍ വേറെയും. നാട്ടുകാര്‍ കൊടുക്കുന്ന ചെറിയ സഹായമാണ് ഏക ആശ്രയം. രോഗംമൂലം അവശത അനുഭവിക്കുന്ന റഹീമ ഉദാരമതികളുടെ സഹായം തേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.