മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം 29ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ യു.ആര്‍. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി 28ന് വൈകുന്നേരം 4.30ന് ദേശീയ കായികതാരമായ സഹലിന്‍െറ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം ആരംഭിക്കും. നൂറുകണക്കിന് കായികപ്രേമികള്‍ അണിനിരക്കുന്ന ദീപശിഖാ പ്രയാണം 5.30ന് സ്റ്റേഡിയത്തിലത്തെും തുടര്‍ന്ന് ദീപശിഖ സ്റ്റേഡിയത്തില്‍ സ്ഥാപിക്കും. 29ന് ഉച്ചക്ക് 2.30ന് നിര്‍മല സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ബാന്‍ഡ് സെറ്റ്, നാസിക് ഡോള്‍, റോളര്‍ സ്കേറ്റിങ്, കരാട്ടേ പ്രദര്‍ശനം തുടങ്ങി കലാപ്രകടനങ്ങള്‍ ഘോഷയാത്രയിലുണ്ടാകും. 3.30ന് ഘോഷയാത്ര സ്റ്റേഡിയത്തിലത്തെി ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ജോസഫ് വാഴക്കന്‍ എം.എല്‍.എ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ യു.ആര്‍. ബാബു സ്വാഗതം പറയും. ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സ്പോട്സ് ഡയറക്ടര്‍ പി. പുകഴേന്തി, സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്, ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനുജോര്‍ജ് വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആനീസ് ബാബുരാജ്, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍, ജോണി നെല്ലൂര്‍, ബാബുപോള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. കബീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ അഷ്റഫ്, ഫുട്ബാള്‍ ക്ളബ് പ്രസിഡന്‍റ് എല്‍ദോ വട്ടക്കാവ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.