മൂവാറ്റുപുഴ: മാറാടി മണിയംകല്ല് കുടിവെള്ള പദ്ധതിക്ക് 80 ലക്ഷം രൂപ അനുവദിച്ചതായി ജോസഫ് വാഴക്കന്‍ എം.എല്‍.എ അറിയിച്ചു. മാറാടി ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ മണിയംകല്ല് പ്രദേശത്തെ മൂവായിരത്തോളം വരുന്ന ജനങ്ങളുടെ ദീര്‍ഘനാളായുള്ള കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാവുകയാണ്. ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു ജോണ്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ജോസഫ് വാഴക്കന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. നേരത്തേ, മൂവാറ്റുപുഴയില്‍നിന്ന് പമ്പ് ചെയ്തിരുന്ന കുടിവെള്ളം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഈ പ്രദേശത്ത് എത്തിയിരുന്നത്. പുതിയ പദ്ധതിയില്‍ ഈസ്റ്റ് മാറാടി പൗവ്വലില്‍ പാടത്ത് മംഗലത്ത് ബാബു സൗജന്യമായി നല്‍കിയ രണ്ട് സെന്‍റ് സ്ഥലത്ത് പുതിയ കിണര്‍ കുഴിക്കും. ഇവിടെനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ആനിക്കാട്ട് ഫിലിപ് തോമസ് സൗജന്യമായി നല്‍കിയ രണ്ട് സെന്‍റ് സ്ഥലത്ത് പുതിയതായി സ്ഥാപിക്കുന്ന എണ്‍പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ എത്തിച്ച് അവിടെനിന്ന് നിലവിലെ പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ 10, 11വര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന എണ്ണൂറോളം കുടുംബങ്ങള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാറില്‍നിന്നും വാട്ടര്‍ അതോറിറ്റിയില്‍നിന്നും അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇതിന്‍െറ പണി എത്രയും വേഗത്തില്‍ ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ജോസഫ് വാഴക്കന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.