കാക്കനാട്: മദ്യലഹരിയില്‍ സ്വകാര്യ ബസില്‍നിന്ന് വൃദ്ധനെ തള്ളിയിട്ട യുവാവ് അറസ്റ്റില്‍. കാക്കനാട് ചാത്തംവേലിയില്‍ ഷാനു (24) ആണ് അറസ്റ്റിലായത്. യുവാവിനെതിരെ തൃക്കാക്കര പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്തു. മദ്യപിച്ച് ബസില്‍ കയറി വഴക്കുണ്ടാക്കിയതിനെ ചോദ്യംചെയ്ത വയോധികന്‍െറ മുഖത്തടിച്ച് പുറത്തേക്ക് തള്ളുകയായിരുന്നു. ബസില്‍നിന്ന് വീണ് പരിക്കേറ്റ കാക്കനാട് അത്താണി സ്വദേശി ആന്‍റണിയെ(60) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖമടിച്ച് റോഡില്‍ വീണ് മുഖത്താണ് പരിക്ക്. കാക്കനാട്-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പടമുകള്‍ സ്റ്റോപ്പിലാണ് സംഭവം. മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവ് കണ്ടക്ടറെയും ആക്രമിച്ചു. ബസ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര എസ്.ഐ വിപിന്‍ ദാസിന്‍െറ നേതൃത്തിലത്തെിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.