പെരുമ്പാവൂര്‍ ഉപജില്ലാ ശാസ്ത്ര മേളകള്‍ നാളെ തുടങ്ങും

പെരുമ്പാവൂര്‍: 2015-’16 വര്‍ഷത്തെ പെരുമ്പാവൂര്‍ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ.ടി മേളകള്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഇതിന്‍െറ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഇന്നസെന്‍റ് എം.പി, എം.എല്‍.എമാരായ സാജുപോള്‍, വി.പി. സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ലോട്ടറി ക്ഷേമകാര്യ ചെയര്‍മാന്‍ ബാബു ജോസഫ്, കൂവപ്പടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി ഇട്ടൂപ്പ്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്‍വര്‍ മുണ്ടത്തേ്, ബ്ളോക് പഞ്ചായത്ത് മെംബര്‍മാരായ പോള്‍ വര്‍ഗീസ്, അമ്പിളി ജോഷി, എസ്.എന്‍.ഡി.പി കുന്നത്തുനാട് യൂനിയന്‍ പ്രസിഡന്‍റ് കെ.കെ. കര്‍ണന്‍, ഒക്കല്‍ ശാഖ പ്രസിഡന്‍റ് എം.പി. സദാനന്ദന്‍, സ്കൂള്‍ മാനേജര്‍ ടി.ബി. രവി എന്നിവര്‍ രക്ഷാധികാരികളായും ജനറല്‍ കണ്‍വീനറായി ഹെഡ്മിസ്ട്രസ് ഇ.ആര്‍. ശാന്തകുമാരി, ജോ. കണ്‍വീനറായി പ്രിന്‍സിപ്പല്‍ എന്‍.വി. ബാബുരാജന്‍, വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംബര്‍മാരും കണ്‍വീനര്‍മാരായി അധ്യാപക പ്രതിനിധികളെയും തെരഞ്ഞെടുത്തു. സ്കൂളില്‍ ചേര്‍ന്ന യോഗം ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. റെജി ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പ്രസന്നകുമാരി, മാനേജര്‍ ടി.ജി. രവി, വാര്‍ഡംഗങ്ങളായ പി.കെ. സിന്ധു, ടി.ജി. ബാബു, മുന്‍ ഹെഡ്മാസ്റ്റര്‍ എം.കെ. വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ എന്‍.വി. ബാബുരാജന്‍, ഹെഡ്മിസ്ട്രസ് ഇ.ആര്‍. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.