പറവൂര്‍: തട്ടുകടവ് പുഴയില്‍ നടന്ന പറവൂര്‍ ജലോത്സവത്തില്‍ പറവൂര്‍ എസ്.എന്‍.ഡി.പിയുടെ ഹനുമാന്‍ നമ്പര്‍ വണ്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബി വിഭാഗത്തില്‍ തൈക്കൂടം ബോട്ട് ക്ളബിന്‍െറ സിബീഷ് ക്യാപ്റ്റനായ ശ്രീമുരുകനും ഒന്നാമതത്തെി. എ-ബി വിഭാഗങ്ങളിലായി സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ ഒന്നും ജിബി തട്ടകന്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. ചെറിയ പല്ലംതുരുത്ത് കലാദര്‍ശന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പറവൂര്‍ ജലോത്സവം പെരിയാറിന്‍െറ കൈവഴിയായ തട്ടുകടവ് പുഴയില്‍ വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നടി അനുപമ പരമേശ്വരന്‍ വള്ളംകളി ഫ്ളാഗ് ഓഫ് ചെയ്തു. എ-ബി വിഭാഗങ്ങളിലായി 12 ഓടിവള്ളങ്ങള്‍ മത്സരിച്ചു. താണിയന്‍, സെന്‍റ് ആന്‍റണി എന്നീ വള്ളങ്ങള്‍ എ വിഭാഗത്തില്‍ മത്സരിച്ചപ്പോള്‍ ബി പൂളില്‍ ഹനുമാന്‍ നമ്പര്‍ രണ്ട്, കാശിനാഥന്‍, ജി.എം.എസ്, പുത്തന്‍പറമ്പില്‍, ചെറിയപണ്ഡിതന്‍, സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ രണ്ട് എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും മാറ്റുരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.