കൊച്ചി: നുവാല്‍സിന്‍െറ സെന്‍റര്‍ ഫോര്‍ ലോ ആന്‍ഡ് ഡെവലപ്മെന്‍റ് കളമശ്ശേരി സുവാല്‍സ് കാമ്പസില്‍ സെക്യൂരിറ്റീസ് നിയമത്തില്‍ സംഘടിപ്പിച്ച നാഷനല്‍ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ പാട്യാല രാജീവ്ഗാന്ധി നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ലോ വിജയികളായി. മുംബൈ ഗവ. ലോ കോളജ് റണ്ണറപ്പായി. ഫൈനല്‍ റൗണ്ടിലെയും പ്രിലിമിനറി റൗണ്ടിലെയും മികച്ച സ്പീക്കര്‍ക്കുള്ള പുരസ്കാരങ്ങള്‍ പാട്യാല രാജീവ്ഗാന്ധി നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ലോ കോളജിലെ ദത്ത പ്രസാദിന് ലഭിച്ചു. മികച്ച മെമ്മോറിയലിനുള്ള പുരസ്കാരം പട്യാല രാജീവ്ഗാന്ധി നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ലോ ടീം സ്വന്തമാക്കി. സമാപന സമ്മേളനം സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, നുവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗീസ്, സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. സോമശേഖര്‍ സുന്ദരേശന്‍, അഡ്വ. രജത് സേഥി, ഡോ. ബാലകൃഷ്ണന്‍, ബിപ്ളവ് ജിന്‍ഗാന്‍ എന്നിവര്‍ സംസാരിച്ചു. നിയമ ഇ-ന്യൂസ് ലെറ്ററിന്‍െറ പ്രകാശനം ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.