ജില്ലാ ബധിര കായികമേള: സെന്‍റ് ക്ളയര്‍ ഓറല്‍ സ്കൂളിന് കിരീടം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ജില്ലാ ബധിര കായികമേളയില്‍ മാണിക്യമംഗലം സെന്‍റ് ക്ളയര്‍ ഓറല്‍ സ്കൂള്‍ ചാമ്പ്യന്‍മാരായി. 194 പോയന്‍റാണ് സ്കൂള്‍ കരസ്ഥമാക്കിയത്. 162 പോയന്‍േറാടെ മൂവാറ്റുപുഴ അസീസി സ്കൂള്‍ രണ്ടാം സ്ഥാനവും 75 പോയന്‍േറാടെ മുണ്ടംവേലി ഫാ. അഗസ്റ്റിനോ വിസിമിസ് സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്ക് മന്ത്രി കെ. ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലയില്‍നിന്ന് 150 കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വ്യക്തിഗത ചാമ്പ്യന്‍മാര്‍: അണ്ടര്‍ 12 ആണ്‍കുട്ടികള്‍ - വര്‍ഗീസ് യോഹന്നാന്‍ (അസീസി), ജീസസ് ജോസഫ് (സെന്‍റ് ക്ളയര്‍). അണ്ടര്‍ 12 പെണ്‍കുട്ടികള്‍ - വി.ബി. ശ്രദ്ധ (ഫാ. അഗസ്റ്റിനോ വിസിമിസ്), അഞ്ജു (അസീസി). അണ്ടര്‍ 14 ആണ്‍കുട്ടികള്‍ -ജെ. ആനന്ദ് (അസീസി), പി.എസ്. ശ്രീദീപ് (ഫാ. അഗസ്റ്റിനോ വിസിമിസ്). അണ്ടര്‍ 14 പെണ്‍കുട്ടികള്‍ - വിഷ്ണുപ്രിയ വിനോദ് (അസീസി), നന്ദിത ഷിബു, ഷിഫ്ന സുധീര്‍ (സെന്‍റ് ക്ളയര്‍). അണ്ടര്‍ 18 ആണ്‍കുട്ടികള്‍ - അബ്ബാസ്, ജോസഫ് കുര്യന്‍, ഒൗസേഫ് ലിബിന്‍ (സെന്‍റ് ക്ളയര്‍), കെ.എന്‍. അഫ്രീദ് (ഫാ. അഗസ്റ്റിനോ വിസിമിസ്). രാവിലെ ആരംഭിച്ച മത്സരങ്ങള്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. മേരി അനിത, എം. ജോസഫ് , അഡ്വ. സമീര്‍, കെ.കെ. അനന്തകുമാര്‍, മിസ് വേള്‍ഡ് ഡഫ് സോഫിയ എം. ജോ, എ.എസ്. മധു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.