ചെള്ളക്കപ്പടി ഡിസ്പെന്‍സറി ആയുര്‍വേദ ആശുപത്രിയാക്കി

കൂത്താട്ടുകുളം: ചെള്ളക്കപ്പടി ആയുര്‍വേദ ഡിസ്പെന്‍സറി ആയുര്‍വേദ ആശുപത്രിയാക്കി ഉയര്‍ത്തിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കൂത്താട്ടുകുളം ഗവ. ആശുപത്രിയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡ് ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷപ്രസംഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 30 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ കാബിനറ്റ് യോഗം തീരുമാനമെടുത്തതായി മന്ത്രി പറഞ്ഞു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് 15 ജീവനക്കാരെ നിയമിക്കാനും നടപടി സ്വീകരിച്ചുവരുന്നു. ആറുമാസത്തിനുള്ളില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്‍െറ കാത്തിരിപ്പും കിഴകൊമ്പ് നിവാസികളുടെ സ്വപ്നവും സാക്ഷാത്കരിക്കുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ പി.സി. ജോസ്, എം.എ. ഷാജി, തൊമ്മച്ചന്‍ തേക്കുംകാട്ടില്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.