കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റും തനിമ എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘പാട്ടുരാവി’ല്‍ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും ചേര്‍ന്നൊരുക്കിയ ഖവാലി ഗസല്‍ നഗരത്തെ സംഗീതസാന്ദ്രമാക്കി. ജില്ലയിലെ പ്രതിഭകള്‍ അണിനിരന്ന അറബി നൃത്തവും ഒപ്പനയും ഇസ്ലാമിക ഗാനങ്ങളും എറണാകുളം ടൗണ്‍ഹാളിലായിരുന്നു അരങ്ങേറിയത്. ജില്ലയിലെ പ്രമുഖര്‍ അവതരിപ്പിച്ച സംഗീതാവിഷ്കാരങ്ങളും ശ്രോതാക്കള്‍ക്ക് പുത്തന്‍ അനുഭൂതിയായി. പാട്ടുരാവിന്‍െറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബൂബക്കര്‍ ഫാറൂഖി നിര്‍വഹിച്ചു. വിഭവങ്ങള്‍ പങ്കുവെക്കണം എന്ന സന്ദേശത്തില്‍ സമ്പത്ത് പങ്കുവെക്കണമെന്നത് മാത്രമല്ല, സര്‍ഗശേഷി കൂടി പങ്കുവെക്കണമെന്ന് മഹത്തായ ഈ സന്ദേശത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരും ഏതെങ്കിലും വിധത്തിലുള്ള സര്‍ഗശേഷികള്‍ക്ക് ഉടമകളാണ്. സര്‍ഗശേഷികളെ സമൂഹത്തിനും മനുഷ്യര്‍ക്കും വേണ്ടി പ്രയോജനപ്പെടുത്തി, സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുകയാണ് പട്ടുരാവിന്‍െറ ലക്ഷ്യമെന്നും അബൂബക്കര്‍ ഫാറൂഖി പറഞ്ഞു. ധാര്‍മിക മൂല്യമുള്ള കലയും കലാ ആസ്വാദനവും വീണ്ടെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ജമാല്‍ പാനായിക്കുളം, തനിമ ജില്ലാ പ്രസിഡന്‍റ് കെ.എച്ച്. സദഖത്ത്, പ്രോഗ്രാം കണ്‍വീനര്‍ എ. അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.