കൊച്ചി: നഗരകേന്ദ്രീകൃതമായ വികസന സങ്കല്‍പത്തില്‍ മാറ്റം വരണമെന്നും മറ്റ് പ്രദേശങ്ങളിലേക്കും വികസനം വ്യാപിക്കുന്ന തരത്തിലുള്ള നയമാണ് വേണ്ടതെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. വികസനത്തിന്‍െറ പുറമ്പോക്കുകളില്‍ കഴിയുന്ന പശ്ചിമകൊച്ചിക്കാര്‍ക്കും ദ്വീപസമൂഹങ്ങളിലുള്ളവര്‍ക്കും ശുദ്ധജലവും ഗതാഗതവുമടക്കമുള്ള മതിയായ സൗകര്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരംഭിക്കണം. വിശാല കൊച്ചിയുടെ വികസനം സാധ്യമാകാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് വാച്ച് എറണാകുളത്ത് സംഘടിപ്പിച്ച വിശാലകൊച്ചി വികസന സെമിനാറിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയുടെ ടൂറിസം വികസനത്തിന് പ്രധാന്യം നല്‍കി ഉള്‍നാടന്‍ സൗന്ദര്യത്തെ വിദേശികള്‍ക്കടക്കം പരിചയപ്പെടുത്താന്‍ നടപടിയുണ്ടാവണമെന്നും ഇതിന് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതികള്‍ തയാറാക്കണമെന്നും സെമിനാര്‍ ഉദ്ഘാടനംചെയ്ത ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ പ്രഫ. ആന്‍റണി ഐസക് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷാംഗം കെ.ജെ. ജേക്കബ്, പി.സി. സിറിയക്, എം.വി. ബെന്നി എന്നിവര്‍ പ്രബന്ധനങ്ങള്‍ അവതരിപ്പിച്ചു. ബദറുദ്ദീന്‍ ഹാജി, പി.ടി. വര്‍ഗീസ്, ജോര്‍ജ് കാട്ടുനിലത്ത്, ടി.ഇ. തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഡ്വ. വര്‍ഗീസ് പറമ്പില്‍, മേരിദാസ് കല്ലൂര്‍, കുരുവിള മാത്യൂസ്, പോള്‍ ഫ്രാന്‍സിസ്, സ്റ്റാന്‍ലി പൗലോസ്, ജോസി മാത്യൂ, സി.ജി. തമ്പി, മുഹമ്മദ് സാദിഖ്, തോമസ് പ്ളാശേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.