പള്ളുരുത്തി: പള്ളുരുത്തി ശ്രീ ധര്‍മപരിപാലന യോഗം വാര്‍ഷിക പൊതുയോഗം അലങ്കോലപ്പെടുത്താനത്തെിയ ഗുണ്ടാത്തലവന്‍ ഭായി നസീറിന്‍െറ സംഘാംഗങ്ങള്‍ ഉള്‍പ്പടെ 22 പേര്‍ പൊലീസിന്‍െറ പിടിയിലായി. ഷാഫിയെന്ന് വിളിക്കുന്ന ഷഫിന്‍ (29), പൊക്കാട് റെജിയെന്ന് വിളിക്കുന്ന രജീഷ് കുമാര്‍ (40), സാജന്‍ (31), സമീഷ് ഭാസി (25), ജോസഫ് ലിബിന്‍ (20), വിനീഷ് ( 33), വെങ്കിടേശ്വരന്‍ (35) എന്നിവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് പള്ളുരുത്തി എസ്.ഐ വി.വിബിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍െറ പിടിയിലായത്. നേരത്തേ എസ്.ഡി.പി.വൈ തെരഞ്ഞെടുപ്പിനെതിരെ ഒരുവിഭാഗം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി കമീഷന്‍െറ നേതൃത്വത്തിലാണ് പൊതുയോഗം നടന്നത്. യോഗ സ്ഥലത്ത് ഒരു ട്രാവലറിലും രണ്ട് കാറുകളിലുമായത്തെിയ സംഘത്തെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. അക്രമസാധ്യത മുന്‍കൂട്ടി മനസ്സിലാക്കിയ പൊലീസിന്‍െറ സമയോചിത ഇടപെടല്‍മൂലം സംഘര്‍ഷം ഒഴിവായി. ഗുണ്ടാസംഘത്തെ വിന്യസിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പട്ട് ഒരുവിഭാഗം പൊലീസിന് പരാതി നല്‍കി. പിടിയിലായവരില്‍ ചിലര്‍ കൊലപാതകം ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരെ തിങ്കളാഴ്ച ആര്‍.ഡി.ഒ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.