വിദ്യാര്‍ഥിയുടെ മരണം: അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടത്തൊനായില്ല

പെരുമ്പാവൂര്‍: ബൈക്ക് യാത്രക്കിടെ ദേഹത്ത് വാഹനം കയറിയിറങ്ങി ചികിത്സയിലായിരുന്ന വട്ടക്കാട്ടുപടി ഈരത്തോന്‍ അലിമരക്കാരിന്‍െറ മകന്‍ അസ്ലം നിയാസി (21) ശനിയാഴ്ച മരണത്തിന് കീഴടങ്ങി. 2014 ഒക്ടോബര്‍ 16ന് ചേലാട് പോളിടെക്നിക്കിലേക്ക് പരീക്ഷ എഴുതാന്‍ പോകുമ്പോള്‍, ഓടക്കാലി പാച്ചുപിള്ളപടിയിലായിരുന്നു അപകടം. ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നപ്പോള്‍ അസ്ലം റോഡില്‍ തെറിച്ച് വീഴുകയും ദേഹത്ത്കൂടി ഓട്ടോറിക്ഷ കയറുകയുമായിരുന്നു. അപകടം വരുത്തിയ വാഹനം കണ്ടത്തൊന്‍ പിതാവ് അങ്കമാലി ടെല്‍ക്കിലെ അസിസ്റ്റന്‍റ് എന്‍ജിനീയറായ അലി മരക്കാര്‍ ഒരുപാട് അലഞ്ഞു. വാഹന ഉടമയെയോ ഡ്രൈവറേയോ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കാനായിരുന്നില്ല തിരച്ചില്‍. മകന്‍െറ ചികിത്സാ ചെലവ് കണ്ടത്തൊന്‍ അപകടം വരുത്തിയ വാഹനം കണ്ടത്തെണമായിരുന്നു. ഇതിന് വേണ്ടി കോതമംഗലത്തെയും, പെരുമ്പാവൂരിലെയും ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറിയിറങ്ങിയ ആ പിതാവിന് നിരാശയായിരുന്നു ഫലം. എസ്.ഐ.ഒ വട്ടക്കാട്ടുപടി മുന്‍ യൂനിറ്റ് പ്രസിഡന്‍റും ഏരിയാ സമിതി അംഗവുമായിരുന്നു അസ്ലം. അനുസ്മരണ യോഗത്തില്‍ മക്കാ മസ്ജിദ് ഇമാം യൂസുഫ് ഉമരി, ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഏരിയ പ്രസിഡന്‍റ് ടി.എം. അബ്ദുല്‍ ജബ്ബാര്‍, വാഴക്കുളം ഏരിയ പ്രസിഡന്‍റ് ജമാല്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് ഷാജഹാന്‍ നദ്വി, ജനസേവന വിഭാഗം ജില്ലാ കണ്‍വീനര്‍ വി.ഐ. ഷെമീര്‍, ഏരിയാ സെക്രട്ടറി മുഹമ്മദ് സഹീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്‍റ് ടി.എം. മുഹമ്മദ്കുഞ്ഞ്, എസ്.ഐ.ഒ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ഷഫീര്‍ കരുമാലൂര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് എസ്.എസ്. മുസ്തഫ, ജില്ലാ ജോ. സെക്രട്ടറി ഷഫീഖ് ഫാറൂഖി, ഏരിയ പ്രസിഡന്‍റ് പി.ഐ. നൗഫല്‍, എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.