മണല്‍ വില്‍പനയെച്ചൊല്ലി പള്ളിപ്പുറം പഞ്ചായത്തില്‍ വിവാദം കൊഴുക്കുന്നു

വൈപ്പിന്‍: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പള്ളിപ്പുറത്ത് ദേശീയ ജലപാതാ മണല്‍ വില്‍പനയും ഇതുമായി ബന്ധപ്പെട്ട സഹോദരന്‍ അയ്യപ്പന്‍െറ പ്രതിമ സ്ഥാപനവും ഭരണകക്ഷിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കുന്നു. ദേശീയ ജലപാത ആഴം വര്‍ധിപ്പിക്കാനായി ഡ്രഡ്ജ് ചെയ്ത മണല്‍ വില്‍പന നടന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും കണക്ക് ഹാജരാക്കിയിട്ടില്ളെന്ന വാദഗതിയിലാണ് കോണ്‍ഗ്രസ്. നടപടി പൂര്‍ത്തിയാക്കാതെയാണ് മണല്‍ വിറ്റതെന്നാണ് സി.പി.എം ഭരണസമിതിക്കെതിരായ ആരോപണം. കോടിക്കണക്കിന് രൂപയുടെ വന്‍അഴിമതിയാണ് മണല്‍ വില്‍പനയില്‍ ഉണ്ടായതെന്നും പള്ളിപ്പുറം നോര്‍ത്, സൗത് മണ്ഡലം പ്രസിഡന്‍റുമാരായ എ.ജി. സഹദേവനും എം.എസ്. ഷാജിയും ചൂണ്ടിക്കാട്ടി. ഇതിനിടെ, മണല്‍ വില്‍പന ഫണ്ടുമായി ബന്ധപ്പെട്ട മറ്റൊരു വിഷയവും കോണ്‍ഗ്രസിന് വീണുകിട്ടി. ജന്മദേശമായ ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍െറ പ്രതിമ സ്ഥാപിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. സ്ഥലം കണ്ടത്തെിയെങ്കിലും നിര്‍മാണച്ചെലവ് കണ്ടത്തൊനായില്ല. ഒടുവില്‍ വിവാദ മണല്‍ തുക ഇതിലേക്ക് വക കൊള്ളിച്ചു. ഈ തീരുമാനം ഭരണമുന്നണിക്ക് കെണിയായി. മണല്‍ വില്‍പന വിവാദത്തിന് പിന്നാലെ പ്രതിമയുടെ രൂപത്തില്‍ മറ്റൊരു ആയുധം കൂടി കോണ്‍ഗ്രസിന് ലഭിച്ചതിന് തുല്യമായി. നവോത്ഥാന നായകനും സംശുദ്ധ രാഷ്ട്രീയത്തിന്‍െറ പ്രതിപുരുഷനും തിരുകൊച്ചി മന്ത്രിയുമായിരുന്ന സഹോദരന്‍ അയ്യപ്പനെ അനാദരവ് കാണിക്കുന്നെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. പ്രതിമ വിഷയം കോണ്‍ഗ്രസിലും കല്ലുകടിക്കുന്നുണ്ട്. സഹോദര പ്രതിമ വേണമെന്ന് പഞ്ചായത്ത് കമ്മിറ്റിയില്‍ മുന്‍കൈയെടുത്തത് താനായിരുന്നെന്ന അവകാശവുമായി നില്‍ക്കുന്ന കോണ്‍ഗ്രസ് അംഗമാണ് തലവേദനയാകുന്നത്. ഇതിനിടെ, പഞ്ചായത്തംഗം നടത്തുന്നത് പാര്‍ട്ടി തീരുമാനമല്ളെന്ന് എം.എസ്. ഷാജിയും എ.ജി. സഹദേവനും അറിയിച്ചു. സംശുദ്ധരീതിയില്‍ പഞ്ചായത്ത് പ്രതിമ സ്ഥാപിക്കാന്‍ നടപടിയെടുക്കാത്തപക്ഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഹോദരന്‍െറ പ്രതിമ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.