കോതമംഗലം: കോതമംഗലം മേഖലയില്‍ ആളില്ലാത്ത വീടുകളിലും കടകളിലും വ്യാപക മോഷണം. 17 പവനും 15,000 രൂപയും നഷ്ടമായി. ശനിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നെന്നാണ് സംശയിക്കുന്നത്. കോതമംഗലം വെണ്ടുവഴിയില്‍ നാല് വീടുകള്‍, മാതിരപ്പിള്ളിയില്‍ ഒരു വീട്, നഗരത്തിലെ രണ്ട് കടകള്‍ എന്നിവിടങ്ങളില്‍ മോഷ്ടാക്കള്‍ കയറി. 17 പവനും 15,000 രൂപയും റെഡിമെയ്ഡ് വസ്ത്രങ്ങളും അപഹരിച്ചു. തെക്കേവെണ്ടുവഴി ഇക്കരക്കുടി അലിയാര്‍, ഇതിനാട്ട് ബാവ, പൂക്കരമോളയില്‍ ഷമീര്‍, തടത്തിക്കുന്നേല്‍ പരേതനായ മുഹമ്മദ്, മാതിരപ്പിള്ളി കാവുപുത്തുങ്കല്‍ പീറ്റര്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഗവ. ആശുപത്രിക്ക് സമീപത്തെ ‘ഒ മാന്‍’ എന്ന റെഡിമെയ്ഡ് ഷോപ്പിലും മാര്‍ക്കറ്റിലെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലും മോഷണം അരങ്ങേറി. ഷോപ്പിന്‍െറ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് 4500 രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നു. മാര്‍ത്തോമ ചെറിയപള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയ പെരുമ്പിള്ളിച്ചിറ ബിന്‍സ അനൂപിന്‍െറ 10,000 രൂപയും എ.ടി.എം കാര്‍ഡുമടങ്ങുന്ന പഴ്സും മോഷണം പോയി. തെക്കേ വെണ്ടുവഴി അലിയാറിന്‍െറ വീട്ടില്‍ പുലര്‍ച്ചെ 5.30നും ആറിനുമിടയിലായിരുന്നു മോഷണം. ഇവിടെനിന്ന് 16 പവനോളം സ്വര്‍ണം അലമാരയില്‍നിന്ന് മോഷ്ടിച്ചു. അലിയാര്‍ ഹജ്ജിന് പോയിരിക്കുകയാണ്. ഇളയ മകന്‍ മുഹമ്മദാലിയും കുടുംബവും പുലര്‍ച്ചെ മലമ്പുഴയില്‍ വിനോദസഞ്ചാരത്തിനും പുറപ്പെട്ടു. അടുത്ത് താമസിക്കുന്ന സഹോദരന്‍ പള്ളിയില്‍ പോകുമ്പോള്‍ കുടുംബം യാത്രപുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ വീടിന്‍െറ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിക്കുമ്പോള്‍ മോഷണം നടന്നതായി കണ്ടത്തെി. ഉടന്‍ പൊലീസില്‍ അറിയിച്ചു. മുഹമ്മദാലിയെയും കുടുംബത്തെയും തിരിച്ചുവിളിച്ചു. വീട് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. മോഷണം അറിഞ്ഞ് സമീപത്ത് അടഞ്ഞുകിടന്ന വീടുകള്‍ ബന്ധുക്കള്‍ പരിശോധിച്ചതോടെയാണ് മറ്റ് വീടുകളിലെയും മോഷണം അറിയുന്നത്. പൂക്കരമോളയില്‍ ഷമീറിന്‍െറ വീട്ടില്‍നിന്ന് കുട്ടിയുടെ ഒരു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. ഷമീര്‍ തിരുവനന്തപുരത്ത് ഭാര്യവീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇതിനാട്ട് ബാവയും കുടുംബവും ഹജ്ജിന് പോയിരിക്കുന്നതിനാല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അലിയാരുടെ വീടിന് നേരെ എതിര്‍വശത്തുള്ള ഈ വീട്ടിലത്തെിയ മോഷ്ടാക്കള്‍ അലിയാരുടെ വീട്ടിലെ ആളുകള്‍ പുറത്തുപോകുന്നത് നിരീക്ഷിച്ച ശേഷം മോഷണം നടത്തിയെന്നാണ് കരുതുന്നത്. തടത്തിക്കുന്നേല്‍ മുഹമ്മദിന്‍െറ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. ബാവയുടെയും മുഹമ്മദിന്‍െറയും വീട്ടില്‍നിന്ന് ഒന്നും അപഹരിച്ചിട്ടില്ല. മോഷണ പരമ്പര നടന്നതറിഞ്ഞ് മാതിരപ്പിള്ളിയിലെ പീറ്ററിന്‍െറ വീട്ടില്‍ ബന്ധുക്കള്‍ എത്തി പരിശോധിക്കുമ്പോള്‍ വീടിന്‍െറ വരാന്തയില്‍ കമ്പ്യൂട്ടറും മറ്റും വാരിവിതറിയനിലയില്‍ കണ്ടത്തെി. പീറ്റര്‍ വര്‍ഷങ്ങളായി വിദേശത്താണ്. മാര്‍ക്കറ്റിലെ പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മോഷണശ്രമം നടന്നു. സമീപത്തെ സ്ഥാപനത്തിലെ സി.സി ടി.വിയില്‍ മോഷ്ടാവിന്‍േറതെന്ന് തോന്നിക്കുന്ന ചിത്രം പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധിച്ചു. കഴിഞ്ഞ ദിവസം ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒരാഴ്ച മുമ്പ് നെല്ലിക്കുഴിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.