നെട്ടൂര്‍: നെട്ടൂര്‍ ഹിറാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. മുഹമ്മദ് ജമാല്‍ മൗലവി പാനായിക്കുളം നേതൃത്വം നല്‍കി. നെട്ടൂര്‍ മഹല്ല് ജുമാമസ്ജിദില്‍ ഹൈദരലി അഹ്സനിയും അല്‍ഹിമായ ജുമാമസ്ജിദില്‍ അബ്ദുറഹ്മാന്‍ അല്‍ഖാസിമിയും അല്‍ഹിദായ ജുമാമസ്ജിദില്‍ മുഹമ്മദ്കുട്ടി അല്‍ഹാദിയും മുഹത്തബ്ബത്തുല്‍ ഇസ്ലാം ജുമാമസ്ജിദില്‍ അബ്ബാസ് സഖാഫിയും നേതൃത്വം നല്‍കി. മാടവനമഹല്ല് ജുമാമസ്ജിദില്‍ മുഹമ്മദ് സാലിഹ് ഹുദവിയും പനങ്ങാട് മഹല്ല് ജുമാമസ്ജിദില്‍ അബ്ദുല്‍അസീസ് സഖാഫിയും കുമ്പളം മഹല്ല് ജുമാമസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ മന്നാനിയും മരട് മഹല്ല് ജുമാമസ്ജിദില്‍ തമീം സഖാഫിയും പേട്ട താജുല്‍ ഇസ്ലാം മസ്ജിദില്‍ മുഹമ്മദ് ഫൈസിയും നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി വൈറ്റില ഏരിയ നെട്ടൂര്‍ ഹിറ കോംപ്ളക്സില്‍ ഈദ് സുഹൃദ്സംഗമം മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. വൈറ്റില ഏരിയ പ്രസിഡന്‍റ് എം.എ. അബ്ദു അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം ഇസ്മായില്‍ കങ്ങരപ്പടി ഈദ് സന്ദേശ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ടി.പി. ആന്‍റണി, അനീഷ് കുമാര്‍, സി.പി.എം മരട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.എ. ദേവസി, വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി വിന്‍സെന്‍റ് അത്തിക്കാല്‍, യൂത്ത് ലീഗ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് എന്‍.എ. നജീബ്, റെയിന്‍ബോ റെസിഡന്‍റ്സ് അസോ. പ്രസിഡന്‍റ് വര്‍ഗീസ്, വി.എം. അഹമ്മദ്, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ഫൈസല്‍ സ്വാഗതവും ബഷീര്‍ കുമ്പളം നന്ദിയും പറഞ്ഞു. എടവനക്കാട്: ജമാഅത്തെ ഇസ്ലാമി വൈപ്പിന്‍ ഏരിയ സംഘടിപ്പിച്ച ഈദ് സുഹൃദ്സംഗമം മാലിപ്പുറം എം.കെ. ചെമ്പന്‍ ഹാളില്‍ നടന്നു. എടവനക്കാട് മസ്ജിദുന്നൂര്‍ ഇമാം മഹ്ബൂബ് കൊച്ചി ഈദ് സന്ദേശം നല്‍കി. മാലിപ്പുറം ഹല്‍ഖ നാസിം കെ.കെ. ഒൗറംഗസീബ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ ഐസക്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ബിയാട്രീസ് ജോസഫ്, തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്, വാര്‍ഡ് മെംബര്‍ സന്തോഷ്, ശിവന്‍, ബാബു (എസ്.എന്‍.ഡി.പി), റോയ്, രാജു (കെ.എല്‍.സി.എ), അനില്‍ പ്ളാവിയന്‍സ് (വൈപ്പിന്‍ പ്രസ് ക്ളബ്), രാമചന്ദ്രന്‍ (വ്യാപാരി വ്യവസായി), ബിയാസ് (കെ.എന്‍.എം), ശ്യാം സുധീര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജമാഅത്തെ ഇസ്ലാമി വൈപ്പിന്‍ ഏരിയ പ്രസിഡന്‍റ് ഐ.എ. ഷംസുദ്ദീന്‍ ഉപസംഹാര പ്രഭാഷണം നടത്തി. വി.കെ. മുഹമ്മദ് മന്‍സൂര്‍ സ്വാഗതം പറഞ്ഞു. വൈപ്പിന്‍ ഈദ്ഗാഹ് കമ്മിറ്റി വാച്ചാക്കല്‍ സഭാ സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമത്തിന് കമ്മിറ്റി കണ്‍വീനര്‍ എ.പി. മഹ്മൂദ് നേതൃത്വം നല്‍കി. ടി.എം. കുഞ്ഞുമുഹമ്മദ്, മഹ്ബൂബ് കൊച്ചി, രണദേവ്, മുകുന്ദന്‍ മേനോന്‍, ജ്യോതിവാസ് പറവൂര്‍, കെ.ഐ. അബ്ദു റഷീദ് (എ.ഡി.ജി.പി), ഡോ. ദാസന്‍, രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, കെ.എ. ജോസഫ് (പ്രസി. എടവനക്കാട് സര്‍വിസ് ബാങ്ക്), എം.ആര്‍. സുധേഷ്, ബാഹുലേയന്‍, ബാബു, പില്‍സണ്‍ കോട്ടൂര്‍, വിനു(മാനേജര്‍,സര്‍വിസ് ബാങ്ക്) പ്രകാശന്‍ കാവുങ്കല്‍, ജോര്‍ജ് പള്ളത്തുശ്ശേരി എന്നിവര്‍ സംസാരിച്ചു. പള്ളുരുത്തി: ജമാഅത്തെ ഇസ്ലാമി പള്ളുരുത്തി മേഖലയുടെ ആഭിമുഖ്യത്തില്‍ ഈദ് സുഹൃദ് സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയ പ്രസിഡന്‍റ് ഒ.എ.ജമാല്‍ അധ്യക്ഷത വഹിച്ചു. ഷഹീര്‍ മൗലവി അസ്ഹരി ഈദ് സന്ദേശം നല്‍കി. ഹൈകോടതി സീനിയര്‍ അഡ്വ. എം.ആര്‍. രാജേന്ദ്രന്‍ നായര്‍, സെന്‍റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ ആന്‍റണി കൊച്ചുകരിയില്‍, കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യം, റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി പള്ളരുത്തി ഹല്‍ഖാ അമീല്‍ എം.ഐ.സലീം സ്വാഗതം ആശംസിച്ചു. പി.എ. അനീസ് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. സി.എച്ച്. സാലിഹ് നന്ദിയും പറഞ്ഞു. മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയ ഈദ് സുഹൃദ്സംഗമം രാമേശ്വരം ക്ഷേത്ര കല്യാണമണ്ഡപത്തില്‍ നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം ഇസ്മായില്‍ കങ്ങരപ്പടി ഈദ് സന്ദേശം നല്‍കി. ഏരിയാ വൈസ് പ്രസിഡന്‍റ് എം.എസ്. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ചുള്ളിക്കല്‍ ബിലാല്‍ മസ്ജിദ് ഖത്തീബ് സിറാജുദ്ദീന്‍ ഉമരി, ഏരിയാ സെക്രട്ടറി ടി.എം. അബ്ദുല്ലത്തീഫ്, പണിക്കര്‍ കമലാസനന്‍, സി.എന്‍. ഗോപാലന്‍ നായര്‍, കെ. പുരുഷോത്തമ മേനോന്‍, റഫീഖ് അഹമ്മദ്, ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മട്ടാഞ്ചേരി കരിപ്പാലം മൈതാനിയില്‍ നടന്ന ഈദ്ഗാഹിന് മുഹമ്മദ് റാഫി വടുതല നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.