നവീകരിച്ച സുഭാഷ് പാര്‍ക്ക് തുറന്നു

കൊച്ചി: നഗരവാസികള്‍ ആഘോഷമായി സുഭാഷ് പാര്‍ക്കിലേക്കൊഴുകിയത്തെിയപ്പോള്‍ പഴയ പ്രൗഢി തിരിച്ചുപിടിച്ച പ്രതാപമായിരുന്നു ഏവര്‍ക്കും. കുടുംബസമേതം ഏവര്‍ക്കും വന്നിരിക്കാന്‍ കഴിയുന്ന കൊച്ചി നഗരത്തിലെ ഏകസ്ഥലമാണിതെന്നും കൊച്ചിയോടുചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് നഗരസഭ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം മുതലേ കുടുംബങ്ങള്‍ കൂട്ടമായി പാര്‍ക്കിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. സന്ധ്യയായതോടെ പാര്‍ക്കും പരിസരവും വൈദ്യുത ദീപാലങ്കാരങ്ങളില്‍ മുങ്ങി. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഉത്സാഹത്തിമിര്‍പ്പിലായിരുന്നു. ആറുമണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി കളമശ്ശേരിയിലെ പരിപാടി കഴിഞ്ഞ് എത്തുമ്പോള്‍ എട്ടുമണിയായി. അപ്പോഴും ഉദ്ഘാടനവും മറ്റു പരിപാടികളും പ്രതീക്ഷിച്ച് ആയിരങ്ങള്‍ പാര്‍ക്കില്‍ത്തന്നെ നിലയുറപ്പിച്ചു. അവരെയൊന്നും നിരാശരാക്കാതെ ചുരുങ്ങിയ വാക്കുകളില്‍ നവീകരിച്ച പാര്‍ക്ക് നഗരത്തിന് തുറന്നുകൊടുത്ത മുഖ്യമന്ത്രി ഏവരുടെയും കൈയടി നേടിയാണ് വേദി വിട്ടത്. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡോമനിക് പ്രസന്‍േറഷന്‍, ബെന്നി ബഹനാന്‍, ലൂഡി ലൂയീസ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര സ്വാഗതവും സെക്രട്ടറി വി.ആര്‍. രാജു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.