ആക്രമണകാരികളായ തെരുവുനായ്ക്കളെ നാട്ടുകാര്‍ കൊന്നു

ആലുവ: പട്ടിമറ്റം ഐക്കരനാട് പഞ്ചായത്തിലെ ഇരുപ്പച്ചിറ ഭാഗത്ത് ജനങ്ങള്‍ക്ക് ഭീഷണിയായ അഞ്ച് തെരുവുനായ്ക്കളെ നാട്ടുകാര്‍ കൊന്ന് സമീപത്തെ പറമ്പില്‍ കുഴിച്ചുമൂടി. ഈ ഭാഗത്തെ വളര്‍ത്തുമൃഗങ്ങളെയും മറ്റും നായ്ക്കള്‍ ആക്രമിച്ച് കൊല്ലുന്നത് നിത്യസംഭവമായിരുന്നു. നായ്ശല്യത്തെക്കുറിച്ച് പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി കൈക്കൊണ്ടില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൂരാച്ചി സ്വദേശികളായ സുരേന്ദ്രന്‍, മണി, കുട്ടപ്പന്‍ എന്നിവരാണ് പട്ടിപിടിത്തക്കാരുടെ സഹായത്തോടെ നായ്ക്കളെ പിടികൂടിയതും വകവരുത്തിയതും. ഇവര്‍ അറിയിച്ചതനുസരിച്ച് സംഘടന പ്രതിനിധികള്‍ സ്ഥലത്തത്തെി സംഭവം നേരിട്ട് മനസ്സിലാക്കി. വഴിയാത്രക്കാരായ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഭീഷണിയായിരുന്ന ഈ തെരുവുനായ്ക്കളെ വകവരുത്തിയതില്‍ നാട്ടുകാര്‍ ഏറെ സന്തോഷത്തിലാണ്. പ്രദേശത്ത് ഇനിയും ആക്രമണകാരികളായ നായ്ക്കളുണ്ടെന്നും അവയെക്കൂടി നശിപ്പിക്കുന്നതിന് നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആക്രമണകാരികളായ അഞ്ച് നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയവര്‍ക്ക് പാരിതോഷികമായ 2500 രൂപ സംഘടന നല്‍കി. കഴിഞ്ഞദിവസം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ഏഴ് നായ്ക്കളെയാണ് കൊന്ന് കുഴിച്ചുമൂടിയത്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ ഇതിനകം പലരും രംഗത്തുവന്നിട്ടുണ്ടെന്നും നായ്ക്കളെ പിടികൂടി നശിപ്പിക്കുന്നവര്‍ക്ക് നായ് ഒന്നിന് 500 രൂപ പ്രതിഫലം നല്‍കുമെന്നും സംഘടന ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു. തെരുവുനായ മുക്ത കേരളം എന്ന പദ്ധതിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 10 രൂപ മെംബര്‍ഷിപ് എടുത്ത് സംഘടനയില്‍ അംഗമാകാനും നായ്ക്കളെ നശിപ്പിക്കുന്നതിനുള്ള തുക സ്പോണ്‍സര്‍ ചെയ്യാനും സംഘടനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫോണ്‍: 0484 2603379, 9526033368, 9496076638, 9495814021.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.