സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്കുമറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്

കോതമംഗലം: കടവൂര്‍-പുന്നമറ്റത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാടത്തേക്കുമറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്കുപറ്റി. ഞാറക്കാട്ടുനിന്ന് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന ചൈതന്യ ബസാണ് ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ പാടത്തേക്ക് മറിഞ്ഞത്. അമിത വേഗത്തിലായിരുന്ന ബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ വശത്തെ പാടത്തേക്ക് മറിയുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുമായുള്ള മത്സരയോട്ടമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ കടവൂര്‍ പുത്തന്‍പുരക്കല്‍ ദേവസ്യ (62), കടവൂര്‍ തുരത്തേല്‍ മാലതി (45), ഞാറക്കാട് തുരുത്തേല്‍ ഗോപി, വണ്ടമറ്റം കാരിക്കല്‍ സുഭാഷ് (48), പോത്താനിക്കാട് ജമ്യാര്‍ കുളങ്ങര അജോ രാജീവ്, ആയക്കാട് ഇടച്ചളവന്‍ ആശ സജി (40) എന്നിവരെ പോത്താനിക്കാട് സെന്‍റ് ജോര്‍ജ് ആശുപത്രിയിലും പൈങ്ങോട്ടൂര്‍ ചെട്ടിയാംകുടി നോമിനി ബിജുവിനെ (45) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും കടവൂര്‍ കുളങ്ങര ജോര്‍ജിനെ (37) തൊടുപുഴ ചാഴികാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.