സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുത്താനാണ് എല്‍.ഡി.എഫിന്‍െറ ശ്രമം – കെ.വി. തോമസ് എം.പി

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുത്താനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്ന് പ്രഫ. കെ.വി. തോമസ് എം പി. സമയ ബന്ധിതമായി കേന്ദ്ര സര്‍ക്കാറിന് കൊടുക്കേണ്ട പദ്ധതി റിപ്പോര്‍ട്ട് നിശ്ചിത സമയത്തിനുള്ളില്‍ കൊടുത്തില്ളെങ്കില്‍ ആദ്യ ഘട്ടത്തില്‍ കൊച്ചി പിന്‍തള്ളപ്പെട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മേയറെയും യു.ഡി.എഫ് കൗണ്‍സിലര്‍മാരെയും കൗണ്‍സില്‍ ഹാളില്‍ പത്ത് മണിക്കൂര്‍ ബന്ദിയാക്കിയതില്‍ പ്രതിഷേധിച്ച് കച്ചേരിപ്പടി കവലയില്‍ എറണാകുളം നോര്‍ത്ത് ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബ്ളോക് പ്രസിഡന്‍റ് ഹെന്‍ട്രി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം വി.എന്‍. പ്രസന്നകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ആര്‍. അഭിലാഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. രമേശന്‍, മനു ജേക്കബ്, തങ്കപ്പന്‍, ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, എന്നിവര്‍ സംസാരിച്ചു. എറണാകുളം സൗത് ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗത്തില്‍ നടന്ന സായാഹ്ന ധര്‍ണ ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് കെ.വി.പി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മണി, കെ.പി.സി.സി സെക്രട്ടറി എം. പ്രേമചന്ദ്രന്‍, എ.ബി സാബു, ലിനോ ജേക്കബ്, വി.കെ. തങ്കരാജ്, നോര്‍മന്‍ ജോസഫ്, ബി. ഭദ്ര, എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.