കൊച്ചി: പുതുതായി ലഭിച്ച ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ച കണ്ടത്തെിയതിനത്തെുടര്‍ന്ന് ചായക്കട ജീവനക്കാരുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പുല്ളേപ്പടി പാലത്തിന് സമീപമുള്ള ചായക്കടയിലേക്കാണ് ഏജന്‍സി തുളവീണ സിലിണ്ടര്‍ നല്‍കിയത്. താല്‍ക്കാലികമായി അടച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് 12ന് ഗ്യാസിന്‍െറ ഗന്ധം ഉയര്‍ന്നതോടെ പരിശോധിച്ചപ്പോഴാണ് രാവിലെ ലഭിച്ച സിലിണ്ടറില്‍ തുള കണ്ടത്തെിയത്. അടിഭാഗം ദ്രവിച്ച് തുള വീണതിനത്തെുടര്‍ന്ന് താല്‍ക്കാലികമായി ഒട്ടിച്ച നിലയിലായിരുന്നു. ഭാരത് ഗ്യാസ് ഏജന്‍സിയാണ് സിലിണ്ടര്‍ എത്തിച്ചത്. ഏജന്‍സിയിലേക്ക് വിളിച്ച് വിവരം പറഞ്ഞെങ്കിലും ആളത്തൊന്‍ ഒരു മണിക്കൂറെടുത്തു. ഗ്യാസ് മാറ്റാന്‍ കമ്പനിയില്‍നിന്ന് ആള്‍ വരണമെന്നുപറഞ്ഞ് വീണ്ടും കാത്തിരിക്കേണ്ടിവന്നു. ഇതേതുടര്‍ന്ന് വെള്ളം നിറച്ച വീപ്പയില്‍ ചോര്‍ച്ചയുള്ള സിലിണ്ടര്‍ ഇറക്കിവെച്ചു. റോഡരികില്‍നിന്ന് പെട്ടന്നെ് സിലിണ്ടര്‍ മാറ്റി ഏജന്‍സിക്കാരുടെ പ്രതികരണത്തിന് കാത്തുനില്‍ക്കാതെ ചായക്കടക്കാര്‍ എടുത്ത നടപടികളാണ് ദുരന്തം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.