ഹോട്ടല്‍ മാലിന്യത്തിനെതിരെ ഉപരോധം

അത്താണി: പഞ്ചായത്തിന്‍െറ പൊതു കാനയിലേക്ക് അത്താണിയിലെ പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലില്‍നിന്ന് മാലിന്യം ഒഴുക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു. കാന ശുചീകരിക്കുന്നതിനിടെയാണ് അതീവ രഹസ്യമായി അത്താണിയിലെ ‘എയര്‍ലിങ് കാസിലി’ല്‍നിന്ന് മാലിന്യം ഒഴുക്കുന്നത് കണ്ടത്തെിയത്. കാന നിറഞ്ഞ് അത്താണിയിലെയും പരിസരങ്ങളിലെയും പറമ്പുകളിലും കുടിവെള്ള സ്രോതസ്സുകളിലും മാലിന്യം നിറഞ്ഞു. ഇതേ തുടര്‍ന്ന് പഞ്ചായത്തും നാട്ടുകാരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും നാട്ടുകാര്‍ പലതവണ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമര പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തു. അതിനിടെ കാന ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഇതിന് കരാര്‍ നല്‍കുകയായിരുന്നു. കരാറുകാരന്‍ കാന ശുചീകരിക്കുന്നതിനിടെയാണ് മാലിന്യം തള്ളുന്നതിന് രഹസ്യമായി സ്ഥാപിച്ചിരുന്ന ഭീമന്‍ പൈപ്പ് കണ്ടത്തെിയത്. അതോടെയാണ് യൂത്ത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം ബാറിന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചത്. സമീപത്തെ ബാര്‍ ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യവും പൊതുകാനയില്‍ തള്ളുന്നതായി നാട്ടുകാര്‍ക്ക് സംശയമുണ്ട്. ഇതേതുടര്‍ന്ന് ഈ ഭാഗങ്ങളിലെ കാനകളിലും മാലിന്യം തള്ളുന്നുണ്ടോ എന്ന് കണ്ടത്തൊന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച പരിശോധന നടത്തും. പരസ്യമായി മാപ്പുപറയുകയും നാട്ടുകാരുടെ മുന്നില്‍വെച്ച് മാലിന്യം തള്ളുന്ന ഭാഗം അടക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഉപരോധത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.എച്ച്. അസ്ലം, പി.എ. സുനീര്‍, ജോബി ജോസ്, എന്‍.വി. അശോകന്‍, പി.കെ. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.