സമരച്ചൂടിലും മേയറുടെ രക്തസമ്മര്‍ദം നോര്‍മല്‍!

കൊച്ചി: പൊള്ളുന്ന സമരച്ചൂടിലും മേയര്‍ ടോണി ചമ്മണിയുടെ രക്തസമ്മര്‍ദം കൂടിയില്ല. രക്തസമ്മര്‍ദം സാധാരണനിലയിലാണെന്നു പറഞ്ഞപ്പോള്‍ മേയര്‍ക്ക് വിശ്വസിക്കാനായില്ല. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെയാകാന്‍ വഴിയില്ലല്ളോ എന്നായിരുന്നു മേയറുടെ പ്രതികരണം. എറണാകുളം ലിസി ആശുപത്രിയും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്തസമ്മര്‍ദ പരിശോധനാ ക്യാമ്പിലായിരുന്നു മേയറുടെ കമന്‍റ്. ‘ദ ഗ്രേറ്റ് ഇന്ത്യ ബി.പി കാമ്പയിനി’ന്‍െറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ഉദ്ഘാടകനായിരുന്നു. എം.എല്‍.എ ഹൈബി ഈഡന്‍ മുഖ്യാതിഥിയായിരുന്നു. ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതിയംഗം ഡോ. ജാബിര്‍ അബ്ദുല്ലക്കുട്ടി, ഡോ. റോണി മാത്യു കടവില്‍, ഫാ. വര്‍ഗീസ് പാലാട്ടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.