ബൈക്ക് നിര്‍ത്തിയിട്ട കാറിലിടിച്ചു; വിദ്യാര്‍ഥികള്‍ കുടുങ്ങി

കാക്കനാട് : നിയന്ത്രണംവിട്ട ബൈക്ക് കാറിന് പിന്നില്‍ ഇടിച്ച് വിദ്യാര്‍ഥികള്‍ കുടുങ്ങി. ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. കാക്കനാട് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇരുവരും തെറിച്ചുവീണു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങിയ തക്കത്തില്‍ ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ഥി സ്ഥലം വിടുകയും ചെയ്തു. പിന്നിലിരുന്ന് സഞ്ചരിച്ച വിദ്യാര്‍ഥിയെ കാര്‍ ഡ്രൈവര്‍ കൈയോടെ പൊലീസില്‍ ഏല്‍പിച്ചു. താന്‍ ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയതാണെന്നും ബൈക്കില്‍ രക്ഷപ്പെട്ടയാളെ അറിയില്ളെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. പിടിയിലായ വിദ്യാര്‍ഥിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ ഇയാളുടെ സുഹൃത്താണ് ബൈക്കില്‍ രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്തു. പിന്നീട് രക്ഷപ്പെട്ട വിദ്യാര്‍ഥിയുടെ ഫോണില്‍ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പള്ളിക്കര സ്വദേശികളും ബി.കോം വിദ്യാര്‍ഥികളുമായ ഇരുവര്‍ക്കുമെതിരെ മദ്യപിച്ച് ബൈക്കില്‍ സഞ്ചരിച്ചതിന് തൃക്കാക്കര പൊലീസ് കേസെടുത്തു. കാക്കനാട് അത്താണി സ്വദേശിയുടെ കാറിന് പിന്നിലാണ് ബൈക്കിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.