കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടില്ളെങ്കില്‍ സമരം ശക്തമാക്കുമെന്ന് എല്‍.ഡി.എഫ് കൊച്ചി കോര്‍പേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മേയറുടെ നിലാപാടനുസരിച്ചായിരിക്കും ബുധനാഴ്ച സ്്മാര്‍ട്ട് സിറ്റിക്കായി നടത്തുന്ന അടിയന്തര കൗണ്‍സിലില്‍ പ്രതിപക്ഷം നിലപാടെടുക്കുക. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച കൗണ്‍സിലര്‍മാര്‍ 24 മണിക്കൂര്‍ ഉപവാസസമരം നടത്തുമെന്നും അവര്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്മാര്‍ട്ട് സിറ്റിക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മേയറുടെയും യു.ഡി.എഫ് നേതാക്കളുടെയും ശ്രമം. ഇത് യാഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷവുമായി കൂടിയാലേചിച്ചാണ് സാധാരണ വികസന പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കുന്നത്. എന്നാല്‍, പ്രതിപക്ഷനേതാവും ഒരു കൗണ്‍സിലറും ഗൗരവമുള്ള വിഷയത്തില്‍ നിരാഹാരം കിടക്കുമ്പോള്‍ കൗണ്‍സില്‍ വിളിച്ചത് മന$പൂര്‍വം വിഷയങ്ങള്‍ ഉണ്ടാക്കാനായിരുന്നു. എല്‍.ഡി.എഫ് ഭരണത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും ഇപ്പോഴത്തെ ഭരണസമിതി നടത്തിയിട്ടില്ല. കെ.എം.ആര്‍.എല്ലും ഡി.എം.ആര്‍.സിയും ജി.സി.ഡിയും പി.ഡബ്ള്യു.ഡിയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ മേയര്‍ മേനിനടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയില്ളെങ്കില്‍ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കുമ്പോള്‍ ഇരകള്‍ക്ക് പ്രയോജനം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. അപകടത്തിന് കാരണമായത് ആരായാലും പാര്‍ട്ടിയോ പക്ഷമോ നോക്കാതെ നടപടിയെടുക്കണം. എല്‍.ഡി.എഫ് കോര്‍പറേഷന്‍ കമ്മിറ്റി ഭാരവാഹികളായ സി.കെ. മണിശങ്കര്‍ (സി.പി.എം), ജോണ്‍ ഫെര്‍ണാണ്ടസ് (സി.പി.എം) കെ. വിജയന്‍ പിള്ള (സി.പി.ഐ), സാബു ജോര്‍ജ് (ജനതാദള്‍), സി.എസ്. ജോയി (എന്‍.സി.പി), കെ.ജെ. ബേസില്‍ (കേരള കോണ്‍ഗ്രസ്്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.