കൊച്ചി: രാജ്യത്ത് വര്‍ഗീയ ഫാഷിസ്റ്റുകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ എ.ഐ.എസ.്എഫ് സംസ്ഥാന കമ്മിറ്റി എറണാകുളം മറൈന്‍ ഡ്രൈവില്‍ വിദ്യാര്‍ഥി പ്രതിരോധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി. വിനില്‍ ഉദ്ഘാടനം ചെയ്തു. കലാലയങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഇടങ്ങളാക്കിത്തീര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘ് പരിവാര്‍ സംഘടനകള്‍ രാജ്യത്ത് അപകടകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനെ മൗനമായി പിന്തുണക്കുകയാണ് മോദി ഭരണകൂടം. രാജ്യത്തിന്‍െറ നിലനില്‍പിന ഭീഷണിയാണിത്. ഗോവിന്ദ് ബന്‍സാരയെയും കല്‍ബുര്‍ഗിയെയും ദാരുണമായി കൊലചെയ്തത് ഫാഷിസ്റ്റ് ശക്തികളാണ്. രാജ്യത്തെ സാംസ്കാരിക രംഗത്തേക്കുള്ള അപകടകരമായ ആര്‍.എസ്.എസ് കടന്നുകയറ്റം ചെറുക്കണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടരുന്ന നിരാഹാര സമരം ഐതിഹാസികമാണ്. അവരുടെ പോരാട്ടവീര്യം രാജ്യം മുഴുവന്‍ ഏറ്റെടുക്കണമെന്നും വിനില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, സംസ്ഥാന ജോയന്‍റ് സെക്രട്ടറി കെ.ജെ. നോയ്സ്, ഗോകുല്‍ദേവ് ജി. എന്നിവര്‍ സംസാരിച്ചു. ചന്ദ്രബാല്‍, നിമിഷ രാജു, സുര്‍ജിത് എം.ആര്‍., നിമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.