പള്ളുരുത്തിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പള്ളുരുത്തി: പള്ളുരുത്തിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പെരുമ്പടപ്പ് കോണം പടിഞ്ഞാറ് ശ്രീ മുരുകാദ്ഭുത ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം മേഷ്ടിച്ചത്. സമീപത്തെ സെന്‍റ് ജോര്‍ജ് ചാപ്പലിന്‍െറ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. തിങ്കളാഴ്ച ശ്രീനാരായണഗുരു സമാധിയായതിനാല്‍ രാത്രി പന്ത്രണ്ടുവരെ ആളുകള്‍ റോഡില്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് ഭണ്ഡാരം കുത്തിത്തുറന്നത്. ഭണ്ഡാരത്തിന്‍റ പിറകിലെ താഴ് തകര്‍ത്തനിലയിലാണ്്. സെന്‍റ് ജോര്‍ജ് ചാപ്പലില്‍ നേരത്തേയും മോഷണം നടന്നിട്ടുണ്ട്. തിങ്കളാഴ്ച ഭണ്ഡാരത്തിന്‍െറ മൂന്ന് താഴുകളില്‍ രണ്ടെണ്ണം തകര്‍ത്തെങ്കിലും മൂന്നാമത്തേത് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. പശ്ചിമകൊച്ചിയില്‍ ഇടവേളക്കുശേഷം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.