മൂവാറ്റുപുഴ: നിര്‍മല കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന എട്ടോളം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. നിര്‍മല കോളജില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരം കഴിഞ്ഞദിവസം അക്രമാസക്തമാവുകയായിരുന്നു. കന്യാസ്ത്രീകള്‍ അടക്കമുള്ളവരെ അപമാനിച്ചെന്നരോപിച്ച് കത്തോലിക്കാസഭതന്നെ രംഗത്തുവന്നതോടെ ഞായറാഴ്ച ജോസഫ് വാഴക്കന്‍ എം.എല്‍.എ ഇടപെട്ട് സമരം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കോളജില്‍ അക്രമം കാണിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയത്തെുടര്‍ന്നാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.