നഗരസഭയിലെ 10 റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു

കോതമംഗലം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട 10 റോഡ് അറ്റകുറ്റപ്പണി നടത്തി ടാര്‍ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. കോഴിപ്പിള്ളി-മാക്കതണ്ട് റോഡ്, ആലപ്പടി-കരിങ്ങഴ റോഡ്, പാറായിത്തോട്ടം-വലിയപാറ റോഡ്, ചിറപ്പടി-ഏത്തക്കാച്ചിറ റോഡ്, രാമല്ലൂര്‍ ലൈബ്രറി റോഡ്, രാമല്ലൂര്‍-നാടുകാണി റോഡ്, ബ്ളോക് ഓഫിസ്, ഗാന്ധിനഗര്‍ റോഡ്, എന്‍.എച്ച്-അമ്പല പറമ്പ് റോഡ്, കലാനഗര്‍- പാറത്തോട്ട് കാവ് റോഡ്, മാരമംഗലം-സെന്‍റ് ജോര്‍ജ് ചര്‍ച്ച് റോഡ് എന്നിവയാണ് ഏറ്റെടുത്തത്. നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളായ റവന്യൂ ടവര്‍- ജവഹര്‍ ജങ്ഷന്‍ റോഡിന് 28 ലക്ഷം രൂപയും ബൈപാസ്-ബ്ളോക് ഓഫിസ് റോഡിന് 10 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാറിന്‍െറ എല്‍.എ.സി.എ.ഡി.എസ് ഫണ്ടില്‍നിന്ന് അനുവദിച്ചു. ഇതലന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.