കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ദിശാനിര്‍ണയ ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ നിലനില്‍ക്കെയാണ് 12 ലക്ഷം രൂപ ധൂര്‍ത്തടിച്ച് 191 ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയിലാണ് നഗരസഭ നടത്തിയ ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തായത്. നഗരസഭാ പരിധിയിലെ ഇടറോഡുകളില്‍ പോലും രണ്ട് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 2014ല്‍ നഗരസഭാ പ്രദേശത്ത് നല്ല ഉറപ്പും ബലവുമുള്ള തകിടില്‍ പെയ്ന്‍റ് ചെയ്താണ് വഴിയുടെ പേര് എഴുതി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത്തവണ തകിടില്‍ ഫ്ളക്സ് ഒട്ടിച്ച ബോര്‍ഡുകളാണ് വെച്ചിരിക്കുന്നത്. പല ബോര്‍ഡുകളിലും ഇപ്പോള്‍ തന്നെ ഫ്ളക്സ് പൊളിഞ്ഞ് വികൃതമായ അവസ്ഥയിലാണ്. തകിടില്‍ മൂന്നടി നീളവും അരയടി വീതിയും ഉള്ള ദിശാ ബോര്‍ഡ് ഒന്നിന് ശരാശരി അയ്യായിരം രൂപയാണ് കരാറുകാരന്‍ ഈടാക്കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം നാലടി നീളവും ഒന്നരയടി വീതിയിലും തകിടില്‍ നിര്‍മിച്ച് പെയ്ന്‍റ് കൊണ്ട് എഴുതിയ ബോര്‍ഡ് കുറഞ്ഞ തുകക്കായിരുന്നു സ്ഥാപിച്ചത്. തകിടില്‍ നിര്‍മിച്ച ഉറപ്പും ബലവുമുള്ള ബോര്‍ഡിന് കേവലം ശരാശരി 4000 രൂപയാണ് ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം 370 ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 16 ലക്ഷം രൂപയാണ് ചെലവഴിച്ചതെങ്കില്‍ ഇത്തവണ 191 ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 12 ലക്ഷം രൂപയാണ് നഗരസഭ ധൂര്‍ത്തടിച്ചത്. 43 വാര്‍ഡുകളുള്ളതില്‍ 12 വാര്‍ഡുകളില്‍ ഇത്തവണ സ്ഥാപിച്ച ബോര്‍ഡുകളെല്ലാം നിലവാരം കുറഞ്ഞവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.